ന്യൂഡൽഹി: നാളത്തെ ഭാരത് ബന്ദ് സമാധാനപരമായിരിക്കുമെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും കർഷകസംഘടനകൾ. സമാധാനപരമായി ബന്ദ് ആചരിക്കാൻ കർഷകർ ആഹ്വാനം ചെയ്തു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ ബന്ദ് ആചരിക്കില്ല.
നാളത്തെ ബന്ദിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഡൽഹിയിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ തുടരുന്ന പ്രക്ഷോഭം 12ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേന്ദ്ര സർക്കാറുമായി അഞ്ച് വട്ടം ചർച്ച നടന്നിട്ടും പരിഹാരമുണ്ടായിട്ടില്ല. 507 കർഷക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമരം.
കാർഷിക നിയമത്തിൽ ചർച്ച ചെയ്ത് ഭേദഗതിയാകാമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ, നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്നാണ് കർഷകരുടെ ഉറച്ച നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.