ന്യൂഡൽഹി: അതിർത്തിയിലെ കർഷക സമരം വ്യാഴാഴ്ച രാത്രി തിരക്കിട്ട് ഒഴിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഉത്തർപ്രദേശിലെ യോഗി സർക്കാറും ഒത്തുചേർന്ന് നടത്തിയ നടപടിക്കിടയിൽ ഗാസിപുർ അതിർത്തി സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്.
വൈകീട്ട് ഏഴു മണിക്ക് ഡൽഹി പൊലീസും യു.പി പൊലീസും സർവസന്നാഹങ്ങേളാടെയും വളഞ്ഞ് 15 മിനിറ്റിനകം സ്ഥലം കാലിയാക്കണമെന്ന് ആവശ്യപ്പെട്ടു. നേരിൽ വന്ന് നോട്ടീസ് നൽകിയ ഗാസിയാബാദ് എ.ഡി.എം ൈശലേന്ദ്ര സിങ്ങിനോട് ഒഴിയില്ലെന്ന് തീർത്തു പറഞ്ഞ ടിക്കായത്ത്, ടെൻറുകളിലും ട്രാക്ടറുകളിലുമുള്ള കർഷകരോട് ഒന്നടങ്കം വേദിക്ക് ചുറ്റും വരാൻ ആവശ്യപ്പെട്ടു.
പൊലീസ് നടപടി ഭയന്ന് ചില കർഷകർ തമ്പുകൾ അഴിച്ചുമാറ്റുകയും തിരിച്ചുപോക്കിന് ട്രാക്ടറുകൾ ബന്ധിക്കുകയും ചെയ്യുന്നതു കണ്ടായിരുന്നു ടിക്കായത്തിെൻറയും വേദിയിലുള്ള മറ്റു നേതാക്കളുടെയും ആഹ്വാനം. തുടർന്ന് സമരത്തിലുറച്ചുനിന്ന കർഷകർ ഒന്നടങ്കം വേദിക്കരികിലേക്ക് വന്നു. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കർഷക സമരം അവസാനിപ്പിക്കേണ്ടി വന്നാൽ താൻ ആത്മാഹുതി ചെയ്യുമെന്നും അതിനാൽ മരണം വരെ നിരാഹാരമിരിക്കുകയാണെന്നും കണ്ണീർ തുടച്ച് ടിക്കായത്ത് പറഞ്ഞു. പൊലീസിനൊപ്പം സമരം ഒഴിപ്പിക്കാൻ കൂടിയ ബി.ജെ.പി പ്രവർത്തകൻ, രാകേഷ് ടിക്കായത്തിനെ അടിക്കുകയും ടിക്കായത്ത് തിരിച്ചടിക്കുകയും കർഷകർ അയാളെ പൊലീസിലേൽപിക്കുകയും ചെയ്തു. അവസാന നിമിഷം വരെ പൊരുതിനിന്ന കർഷക നേതാവ് രാകേഷ് ടിക്കായത്ത് നിയന്ത്രണം വിട്ട് വിതുമ്പിക്കരഞ്ഞു.
അതിനിടെ, പാർലമെൻറ് തുടങ്ങുന്നത് ചൂണ്ടിക്കാട്ടി ഗാസിപുർ അതിർത്തിയിൽ സമരത്തിൽ പങ്കാളികളായിരുന്ന കെ.കെ. രാഗേഷ്, ബിനോയ് വിശ്വം എന്നീ എം.പിമാർ ഡൽഹിക്കു മടങ്ങി. അഖിലേന്ത്യ കിസാൻ സഭയുടെ മലയാളി നേതാക്കളും മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.