മുംബൈ: നഗരവീഥികളെ ചെങ്കടലാക്കിയ കർഷക മാർച്ച് നടന്നിട്ട് എട്ടു മാസം തികയും മുേമ്പ മുംബൈയിൽ വീണ്ടും കർഷക റാലി. വിദർഭ, മറാത്ത്വാഡ, ഉത്തര മഹാരാഷ്ട്ര തുടങ്ങി വിവിധ മേഖലകളിൽനിന്ന് നഗരത്തിലെ മുളുണ്ട് ടോൾ പ്ലാസ പരിസരത്ത് എത്തിയ കർഷകർ ബുധനാഴ്ച ഉച്ചയോടെ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തേക്ക് മാർച്ച് തുടങ്ങി.
രാത്രി സയണിലെ സോമയ്യ കോളജ് മൈതാനത്ത് തങ്ങുന്ന കർഷകർ വ്യാഴാഴ്ച ആസാദ് മൈതാനത്ത് എത്തും. നരിമാൻപോയൻറിലെ നിയമസഭ മന്ദിര പരിസരത്തേക്കും മാർച്ച് എത്തിയേക്കും.
എൻ.ഡി.എ സഖ്യം വിട്ട സ്വാഭിമാൻ ശേത്കാരി സംഘടന എം.പി. രാജു ഷെട്ടി, സ്വരാജ് അഭിയാെൻറ യോഗേന്ദ്ര യാദവ്, ജല സംരക്ഷണ വാദിയും മഗ്സാസെ ജേതാവുമായ ഡോ. രാജേന്ദ്ര സിങ് തുടങ്ങിയവർ മാർച്ച് നയിക്കും. കഴിഞ്ഞ മാർച്ചിൽ സി.പി.എമ്മിെൻറ ഒാൾ ഇന്ത്യ കിസാൻ സഭ നടത്തിയ റാലിയെ തുടർന്ന് സർക്കാർ കർഷകർക്ക് നൽകിയ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും റാലിയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കർഷകർക്ക് വരൾച്ച ദുരിതാശ്വാസം നൽകുക, കടം എഴുതിത്തള്ളുക, വനംവകുപ്പ് പിടിച്ചെടുത്ത ആദിവാസികളുടെ കൃഷിഭൂമി തിരിച്ചുനൽകുക, കാർഷിക ഉൽപന്നങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിക്കുക, സ്വാമിനാഥ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയവയാണ് കർഷകരുടെ ആവശ്യങ്ങൾ.
20,000ത്തിലേറെ കർഷകരാണ് റാലിയിൽ അണിചേരുന്നത്. ആം ആദ്മി പാർട്ടി, സി.പി.എം തുടങ്ങിയ പാർട്ടികൾ റാലിക്ക് പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.