ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ കർഷകസമരം ഏഴുമാസം പൂർത്തിയായതിനോടനുബന്ധിച്ച് ശനിയാഴ്ച രാജ്യവ്യാപകമായി കർഷകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. 'കൃഷി രക്ഷിക്കുക, ജനാധിപത്യം രക്ഷിക്കുക ദിനം' ആയി ആചരിച്ചാണ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവനുകളിലേക്ക് മാർച്ച് നടത്തിയത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന കത്ത് ഗവർണർമാർക്ക് കൈമാറുകയും ചെയ്തു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ മാർച്ച് നടത്തിയ കർഷകരെ പൊലീസ് നേരിട്ടു.
കനത്ത സുരക്ഷയാണ് ഡൽഹി രാജ്ഭവൻ മാർച്ച് തടയാൻ കേന്ദ്രം ഒരുക്കിയത്. സുരക്ഷ കാരണം സിംഘു അതിർത്തിയിൽനിന്ന് കർഷകർക്ക് മാർച്ചുമായി മുന്നോട്ടുനീങ്ങാൻ കഴിഞ്ഞില്ല. കർഷക പ്രതിനിധികളോട് ഡൽഹി പൊലീസ് കമീഷണർ ഒാഫിസിലേക്ക് വരാനും അവിെടനിന്ന് ലഫ്റ്റനൻറ് ഗവർണറുടെ നിവേദനം പ്രതിനിധിക്ക് കൈമാറാമെന്നും അറിയിച്ചെങ്കിലും കർഷകർ അംഗീകരിച്ചില്ല. തുടർന്ന് ലഫ്. ഗവർണറുടെ വസതിയിലേക്ക് മാർച്ചിന് ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്ത് വസീറാബാദ് പെലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. ഒടുവിൽ വിഡിയോ കോൺഫറൻസ് വഴി ലഫ്. ഗവർണറുമായി ചർച്ചക്ക് ഡൽഹി പൊലീസ് വഴിയൊരുക്കി. നിവേദനം അദ്ദേഹത്തിെൻറ പ്രതിനിധിയെ കൊണ്ട് നേരിൽ വാങ്ങിപ്പിച്ചു.
മൊഹാലി, ജയ്പൂർ, പട്ന, കൊൽക്കത്ത, അഗർതല, ചെന്നൈ, റാഞ്ചി, ലഖ്നോ, മുംബൈ എന്നിവിടങ്ങളിലും കർഷകർ രാജ്ഭവനിലെത്തി നിവേദനം നൽകി. മധ്യപ്രദേശിലെ ഭോപാലിൽ രാജ്ഭവനിലേക്ക് പോകാൻ അനുവദിക്കാതെ പൊലീസ് കർഷകരെ തടവിലാക്കി.
അതിനിെട, കർഷക സമരത്തിന് അറുതിവരുത്താൻ പാകിസ്താൻ ചാരസംഘടനയായ െഎ.എസ്.െഎ ഇടെപടുമെന്ന േകന്ദ്ര ഏജൻസി റിപ്പോർട്ടുകൾ ഉദ്ധരിച്ചുള്ള വാർത്തകൾ കർഷക നേതാക്കൾ പരിഹസിച്ചു തള്ളി. സർക്കാറിന് ഉത്തരം മുട്ടുേമ്പാഴാണ് പാകിസ്താൻ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.