ന്യൂഡൽഹി: പാർലമെൻ്റ് സമുച്ചയത്തിലേക്കുള്ള കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ചിന് മുന്നോടിയായി ഡൽഹിയിലെയും നോയിഡയിലെയും ചില ഭാഗങ്ങൾ രൂക്ഷമായ ഗതാഗതക്കുരുക്കിലായി.
ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ചില്ല ബോര്‍ഡറിലും ഡല്‍ഹി-നോയിഡ ഫ്‌ളൈ ഓവറിനുമിടയ്ക്ക് വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്. വളരെ മെല്ലെയാണ് വാഹനങ്ങൾക്ക് നീങ്ങാനാവുന്നതെന്ന് ദൃശ്യത്തിലൂടെ വ്യക്തമാകുന്നു.
സ്ഥലത്ത് ബാരിക്കേഡുകള്‍ നിരത്തി പോലീസ് കനത്ത സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. പുതിയ കാര്‍ഷിക നിയമങ്ങളനുസരിച്ച്, കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നല്‍കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് കർഷകരുടെ മാര്‍ച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.