ന്യൂഡൽഹി: കർഷക സമരം പ്രതിപക്ഷ ഗൂഢാേലാചനയെന്ന് പ്രധാനമന്ത്രിയടക്കം ആരോപിക്കുന്നതിനിടെ മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിരേന്ദ്ര സിങ് സമരത്തിന് പിന്തുണയുമായി രംഗത്ത്. കേന്ദ്ര സർക്കാറിൽ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ എം.പി പാർലമെൻററി സമിതികളിൽനിന്ന് രാജിവെച്ച് കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ഹരിയാനയിൽനിന്നുള്ള ബി.ജെ.പിയുടെ പ്രമുഖ ജാട്ട് നേതാവായ ബിരേന്ദ്ര സിങ്ങിെൻറ മകൻ ബിജേന്ദ്ര സിങ് ബി.ജെ.പിയുടെ സിറ്റിങ് എം.പിയാണ്. പുതിയ കാർഷിക നിയമങ്ങൾ തങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കർഷകർക്ക് ആശങ്കയുണ്ടെന്ന് ബിരേന്ദ്ര സിങ് പറഞ്ഞു.
താൻ രാഷ്ട്രീയത്തിൽ നേടിയതെല്ലാം ഒരു കർഷകെൻറ മകനായതുകൊണ്ടാണെന്നും അതിനാൽ അവരോടൊപ്പം നിൽക്കേണ്ടത് ധാർമികബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ രാജസ്ഥാനിലെ നാഗൂരിൽനിന്നുള്ള എം.പി ഹനുമാൻ ബെനിവാൾ മൂന്ന് പാർലമെൻററി സമിതികളിൽനിന്നുള്ള തെൻറ രാജി ലോക്സഭ സ്പീക്കർ ഒാം ബിർളക്ക് അയച്ചുകൊടുത്തു.
കർഷകസമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ അംഗങ്ങളായ സമിതികളിൽ ഉന്നയിച്ചിട്ടും സർക്കാർ ഭാഗത്തുനിന്ന് ആരും കേൾക്കാനില്ലെന്നും അതുകൊണ്ടാണ് രാജിയെന്നും െബനിവാൾ വ്യക്തമാക്കി.
കർഷക സമരം 24 ദിവസം പിന്നിട്ടപ്പോൾ പിന്തുണയുമായെത്തിയ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി കേന്ദ്ര സർക്കാർ കർഷകരോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കണമെന്ന് ട്വീറ്റ് ചെയ്തു. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നും ബി.എസ്.പി ആവശ്യപ്പെട്ടു.
കർഷകർക്ക് െഎക്യദാർഢ്യവുമായി വിവിധ സമരങ്ങൾ നടത്തുന്ന എസ്.പി നേതാവ് അഖിലേഷ് യാദവ് കർഷക സമ്മേളനങ്ങളെന്ന പേരിൽ ബി.ജെ.പി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. അതേസമയം, കർഷക സമരത്തിെൻറ 24ാം ദിവസവും പുതിയ നിയമങ്ങൾ കർഷകർക്ക് പ്രയോജനപ്രദമാണെന്ന തെൻറ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു.
കർഷകർ തമ്പടിച്ച ഉത്തർപ്രദേശിനെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന ഗാസിപുർ അതിർത്തി ഡൽഹി ട്രാഫിക് പൊലീസ് വീണ്ടും അടച്ചു. പകരം മറ്റു റൂട്ടുകൾ യാത്രക്കായി ഉപയോഗിക്കാനും പൊലീസ് ആവശ്യപ്പെട്ടു.
മുഖ്യധാര മാധ്യമങ്ങൾ സർക്കാർ പക്ഷം ചേരുകയും സർക്കാർ എതിർപ്രചാരണം തുടങ്ങുകയും ചെയ്തതോടെ സമര വാർത്തകൾ ജനങ്ങളിലും കർഷകരിലും എത്തിക്കാൻ സമൂഹമാധ്യമങ്ങളും സമാന്തര മാധ്യമങ്ങളും ഉപയോഗിച്ച് സമരഭൂമിയിലെ കർഷകർ ശക്തമായ കാമ്പയിൻ തുടങ്ങി.
കിസാൻ ഏക്താ മോർച്ച അടക്കം കർഷക സമരത്തിെൻറ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ട്വിറ്റർ അക്കൗണ്ടുകൾ ഉണ്ടാക്കിയതിനുപുറമെ 'ട്രോളി ടൈംസ്' എന്ന പേരിൽ ദിനപത്രവും കർഷകർ പുറത്തിറക്കി. സിംഘു അതിർത്തിയിൽ വാഷിങ് മെഷീനുകളും ചപ്പാത്തി മെഷീനുകളും സ്ഥാപിച്ചതിെൻറ ചുവടുപിടിച്ച് ടിക്രി അതിർത്തിയിലും കർഷകർ സമരത്തിനെത്തുന്നവർക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി തുടങ്ങി.
സിംഘുവിലേതുപോലെ തങ്ങളുടെ ഉൗർജാവശ്യങ്ങൾക്ക് ഗാസിപുരിലെ സമരക്കരും സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിലെ അതിർത്തിയിലേക്ക് മഹാരാഷ്ട്രയിൽനിന്നും കർഷക പ്രക്ഷോഭകർ പുറപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.