ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകി. വിവാദ കാർഷിക നിമങ്ങൾക്കെതിരായാണ് കർഷകർ പ്രതിഷേധം നടത്തുന്നത്.
സമാധാനപരമായിട്ടായിരിക്കും റാലിയെന്ന് കർഷക നേതാക്കൾ അറിയിച്ചു. റിപബ്ലിക് ദിന പരേഡിനെ തടസപ്പെടുത്തില്ല. റാലിയിൽ പങ്കെടുക്കുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഒന്നര വർഷത്തേക്ക് കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം കർഷക സംഘടനകൾ നിരസിച്ചതിന് പിന്നാലെയാണ് റാലിക്ക് അനുമതി നൽകുന്നത്. കർഷക റാലി തടയണമെന്ന കേന്ദ്രസർക്കാർ ആവശ്യം സുപ്രീംകോടതി നേരത്തെ നിരാകരിച്ചിരുന്നു. അതേസമയം, കർഷകറാലി അക്രമാസക്തമാവാനുള്ള സാധ്യതയുണ്ടെന്ന് ചില ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.