സ്ഥാനമേറ്റതിന് പിന്നാലെ കർഷകരെ പിണക്കി സിധു; കരിങ്കൊടി കാട്ടി പ്രതിഷേധം

ഛണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെ കർഷകരുടെ പ്രതിഷേധം ഏറ്റുവാങ്ങി നവ്ജ്യോത് സിങ് സിധു. കർഷകരെ കുറിച്ചുള്ള സിധുവിന്‍റെ പ്രസ്താവനയാണ് വിവാദമായത്. ഇതേത്തുടർന്ന്, ഗുരുദ്വാര സന്ദർശനത്തിനെത്തിയ സിധുവിന് നേരെ കർഷകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

'ദാഹിക്കുന്നവർ കിണറിനരികിലേക്ക് നടക്കും' എന്ന പ്രസ്താവനയാണ് വിവാദമായത്. കർഷകർ തന്നെ കാണാൻ വരണമെന്നും താൻ അവരെ പോയി കാണില്ലെന്നുമാണ് സിധു ഉദ്ദേശിച്ചതെന്ന് എതിരാളികൾ ആരോപിച്ചിരുന്നു.

എന്നാൽ, തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് സിധു പ്രതികരിച്ചത്. തനിക്ക് കർഷകരോട് അതിയായ ബഹുമാനമാണെന്നും അവരെ ഹൃദയംകൊണ്ടും ആത്മാവ് കൊണ്ടും പിന്തുണക്കുന്നുവെന്നും സിധു പറഞ്ഞു. കർഷകരെ കാണാനായി ക്ഷണിക്കുന്നുവെന്ന് സിധു പറഞ്ഞെങ്കിലും കർഷകർ മറുപടി നൽകിയിട്ടില്ല.

അതേസമയം, സിധുവിന്‍റെ പ്രസ്താവനക്കെതിരെ ആം ആദ്മി പാർട്ടി രംഗത്തുവന്നു. താൻ കർഷകർക്കൊപ്പം നിൽക്കുന്നുവെന്ന് പറയുമ്പോൾ തന്നെ കർഷകർ തന്നെ കാണാനായി വരണമെന്ന നിബന്ധനയാണ് സിധു മുന്നോട്ടു വെക്കുന്നതെന്ന് ആം ആദ്മി കർഷക വിഭാഗം അധ്യക്ഷനും എം.എൽ.എയുമായ കുൽത്താർ സിങ് പറഞ്ഞു. കർഷകരോട് സിധു ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധി നാളത്തെ തർക്കങ്ങൾക്കും അനിശ്​ചിതത്വങ്ങൾക്കും ഒടുവിലാണ്​ പഞ്ചാബ്​ കോൺഗ്രസി​െൻറ അധ്യക്ഷനായി സി​ധു​വി​നെ നിയമിച്ചത്​. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങി​െൻറ എ​തി​ർ​പ്പ്​ മ​റി​ക​ട​ന്നായിരുന്നു പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി നിയമനം നടത്തിയത്​. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ അ​ടു​ക്കു​ന്ന സം​സ്​​ഥാ​ന​ത്ത്​ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ നാ​ല്​ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രെ​യും നി​ശ്ച​യി​ച്ചിട്ടുണ്ട്​.

പാരമ്പര്യമില്ലാത്ത കോൺഗ്രസുകാരനാണ് എന്നതായിരുന്നു സിധുവിനെതിരേ എതിരാളികൾ ഉയർത്തിയ വലിയ വിമർശനം. നേരത്തേ ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്ന സിധു അവിടെ നിന്നാണ്​ കോൺഗ്രസിൽ എത്തിയത്​.

Tags:    
News Summary - Farmers show black flags to Navjot Sidhu for his ‘thirsty walks to the well’ remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.