ന്യൂഡൽഹി: ചുരുങ്ങിയ താങ്ങുവിലക്ക് നിയമപ്രാബല്യം അടക്കം അവശേഷിക്കുന്ന വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി കർഷകനേതാക്കൾ. ആറ് ആവശ്യങ്ങളാണ് കത്തിലുന്നയിച്ചത്. ഇൗ ആറു വിഷയങ്ങളിൽ സംയുക്ത കിസാൻ മോർച്ചയുമായി ചർച്ച പുനരാരംഭിക്കണമെന്ന് അഭ്യർഥിച്ചാണ് കത്ത് അവസാനിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ പിന്മാറ്റപ്രഖ്യാപനത്തിനുശേഷം സംയുക്ത കിസാൻ മോർച്ചയുടെ എല്ലാ നേതാക്കളും ആദ്യമായി സിംഘു അതിർത്തിയിൽ യോഗം ചേർന്ന് സമരങ്ങളിൽ പുനരാലോചന ഇല്ലെന്നും പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻകൂടി ലക്ഷ്യമിട്ട് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച കിസാൻ മഹാപഞ്ചായത്ത് തിങ്കളാഴ്ച ലഖ്നോവിൽ നടക്കും. വിഷയം എത്രയും പെെട്ടന്ന് പരിഹരിച്ച് തിരികെ പോകാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും സമരക്കാർ പറഞ്ഞു.
വിവാദ നിയമങ്ങൾ പാർലമെൻറിൽ പിൻവലിക്കാൻ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ അനുമതി നൽകാനിരിക്കെയാണ് അണുവിട പിറകോട്ടു പോകേണ്ടെന്ന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചത്. ഒൗദ്യോഗികമായി വിവാദ നിയമങ്ങൾ പിൻവലിക്കാതെ സമരം പിൻവലിക്കുന്ന പ്രശ്നമില്ല. സമരത്തിനിറങ്ങിയ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ പൊലീസ് കേസുകളും പിൻവലിക്കണം.
പാർലമെൻറിെൻറ ശൈത്യകാല സമ്മേളനം തുടങ്ങുന്ന 29ന് 'സൻസദ് ചലോ' മാർച്ചും നടത്തും. 24ന് ഉത്തരേന്ത്യൻ നേതാവായിരുന്ന ഛോട്ടുറാമിെൻറ ജന്മവാർഷികം 'കിസാൻ മസ്ദൂർ സംഘർഷ് ദിവസ്' ആയി ആചരിക്കും. 26ന് അതിർത്തിയിലെ സമരവാർഷികവും വിജയിപ്പിക്കും. അടുത്ത യോഗം പാർലമെൻറ് മാർച്ചിനു മുമ്പായി 27ന് ചേരാനും തീരുമാനിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പൊള്ളവാക്കുകളില്നിന്ന് ഏറെ അനുഭവിച്ചിട്ടുള്ള ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ തയാറായിട്ടില്ലെന്നും കര്‍ഷകസമരം തുടരുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ഹൈദരാബാദ്: ഡൽഹിയിലെ അതിർത്തികളിൽ കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. 750 കർഷകരുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷം വീതമാണ് ധനസഹായം.
ജീവൻ നഷ്ടമായ കർഷകരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ 25ലക്ഷം രൂപ വീതം നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും റാവു ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാറിന്റെ മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്ന പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തെലങ്കാന സർക്കാറിന്റെ പ്രഖ്യാപനം. കാർഷികോൽപ്പന്ന വ്യാപാര വിപണന നിയമം 2020, കർഷക ശാക്തീകരണ സംരക്ഷണ നിയം 2020, അവശ്യവസ്തു ഭേദഗതി നിയമം 2020 എന്നിവയാണ് കേന്ദ്രസർക്കാർ പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.
കർഷകർക്ക് പ്രഖ്യാപിച്ച ധനസഹായം നൽകുന്നതിന് സംസ്ഥാന സർക്കാറിന് 22.5 കോടി രൂപ ചെലവ് വരുമെന്ന് റാവു പറഞ്ഞു. കർഷക നേതാക്കളോട് പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടമായ കർഷകരുടെ വിവരങ്ങൾ കൈമാറാനും അേദ്ദഹം ആവശ്യപ്പെട്ടു.
കർഷകർക്കെതിരെയും അവരെ പിന്തുണക്കുന്നവർക്കെതിരെയും എടുത്ത എല്ലാ േകസുകളും റദ്ദാക്കണം. ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും കെ.സി.ആർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.