ഛണ്ഡീഗഢ്: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റർ അമരീന്ദർ സിങ്ങിനൊപ്പം നൃത്തം ചെയ്യുന്ന 83കാരനായ ഫാറൂഖ് അബ്ദുല്ലയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അമരീന്ദർ സിങ്ങിന്‍റെ കൊച്ചുമകൾ സെഹരീന്ദർ കൗറിന്‍റെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് റാഫി 1960, 70കളിൽ ആലപിച്ച 'ആജ് കൽ തേരെ മേരെ പ്യാര്കെ ചർച്ചെ', 'ഗുലാബി ആംഗേൻ ജോ തേരി ദേഖി' എന്നീ ഗാനങ്ങൾക്കൊപ്പമാണ് ഇരുവരും ചുവടുവെച്ചത്. ഛണ്ഡിഗഢിൽ നടന്ന ചടങ്ങിൽ അമരീന്ദർ സിങ്ങിന്‍റെ ചെറുമകളെ ഡൽഹി ആസ്ഥാനമായുള്ള വ്യവസായി ഡെവിൻ നാരങ്ങിന്‍റെ മകൻ ആദിത്യ നാരംഗാണ് വിവാഹം ചെയ്തത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് മാസങ്ങളോളം ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലായിരുന്നു. കഴിഞ്ഞമാസം അദ്ദേഹം പാർലമെന്‍റിൽ നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു.
കശ്മീരും കാർഷിക നിയമങ്ങളും വിഭജന രാഷ്ട്രീയവും നാനാത്വത്തിൽ ഏകത്വവും തുടങ്ങി നിലവിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പിന്നിലെ വിഭാഗീയ മനസ്സ് ഉപേക്ഷിക്കണമെന്നായിരുന്നു അദ്ദേഹം പ്രസംഗത്തിൽ ആവശ്യപ്പെട്ടത്.
From Punjab CM @capt_amarinder's grand daughter's marriage. Farooq Abdullah dancing to tunes of "Aajkal tere mere pyar ke charche".... pic.twitter.com/laDGzDG0Sm
— Babar 🍁 (@CactusByWular) March 4, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.