മെഹ്​ബൂബ മുഫ്​തിയുമായുള്ള സഖ്യം പ്രഖ്യാപിച്ച്​ ഫാറൂഖ്​ അബ്​ദുല്ല

ന്യൂഡൽഹി: മെഹ്​ബൂബ മുഫ്​തിയുടെ പീപ്പിൾസ്​ ഡെമോക്രാറ്റിക്​ പാർട്ടിയുമായുള്ള സഖ്യം പ്രഖ്യാപിച്ച്​ നാഷണൽ കോൺഫറൻസ്​ നേതാവ്​ ഫാറൂഖ്​ അബ്​ദുല്ല. ആർട്ടിക്കൾ 370 പ്രകാരം ജമ്മുകശ്​മീരിന്​ നൽകിയ പ്രത്യേക അധികാരങ്ങൾ തിരിച്ച്​ പിടിക്കുകയാണ്​ തങ്ങളുടെ ലക്ഷ്യമെന്ന്​ ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞു.

ഒരു വർഷമായി വീട്ടുതടങ്കലിലായിരുന്ന മെഹ്​ബൂബ മുഫ്​തി കഴിഞ്ഞ ദിവസമാണ്​ മോചിതയായത്​. ഫാറൂഖ്​ അബ്​ദുല്ലയും ഉമർ അബ്​ദുല്ലയും മെഹ്​ബൂബയെ വീട്ടിലെത്തി കണ്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇരുവരും പുതിയ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്​.

Tags:    
News Summary - Farooq Abdullah declares alliance with Mehbooba Mufti, says ‘want govt to return rights J&K had before Aug 5, 2019’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.