ന്യൂഡൽഹി: നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ ജമ്മു-കശ്മീരിൽ വീട്ടുത ടങ്കലിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടിെല്ലന്ന് ലോക്സഭയിൽ ആഭ്യ ന്തര മന്ത്രി അമിത് ഷാ. എന്നാൽ, ആഭ്യന്തര മന്ത്രി നുണ പറയുകയാണെന്നും താൻ വീട്ടുതടങ്കല ിലാണെന്നും വ്യക്തമാക്കി തൊട്ടുപിന്നാലെ ഫാറൂഖ് അബ്ദുല്ല കശ്മീരിൽ മാധ്യമങ്ങ ളെ കണ്ടു.
‘ഞാൻ വീട്ടിൽ തടങ്കലിലായിരുന്നു. ആഭ്യന്തര മന്ത്രി ഇൗവിധം നുണപറയുന്നതിൽ ഏറെ സങ്കടമുണ്ട്. എെൻറ സംസ്ഥാനം കത്തിയെരിയുേമ്പാൾ, എെൻറ ആളുകളെ ജയിലുകളിലടക്കുേമ്പാൾ സ്വന്തം ഇഷ്ടപ്രകാരം ഞാൻ വീട്ടിനുള്ളിലിരിക്കുമോ. ഇത് ഞാൻ വിശ്വസിച്ച ഇന്ത്യയല്ല.’- 81കാരനായ ഫാറൂഖ് അബ്ദുല്ല എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വികാരാധീനനായി. തന്നെ വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്ന് അമിത് ഷാ പറയുന്നുണ്ടെങ്കിൽ പിന്നെ തടവിലാക്കാൻ നിങ്ങളാരാണെന്ന് ചോദിച്ചേപ്പാഴാണ് വീടിന് പുറത്തുകടന്ന് മാധ്യമങ്ങളെ കാണാൻ അനുവദിച്ചതെന്നും പറഞ്ഞ് ഫാറൂഖ് അബ്ദുല്ല നിയന്ത്രണംവിട്ടു.
ലോക്സഭയിൽ ഫാറൂഖ് അബ്ദുല്ലക്ക് തൊട്ടടുത്ത് ഇരിപ്പിടമുള്ള എൻ.സി.പി അംഗം സുപ്രിയ സുലെയാണ് ഫാറൂഖ് അബ്ദുല്ലയുടെ അഭാവം ആദ്യം ചൂണ്ടിക്കാട്ടിയത്. ജമ്മു-കശ്മീർ വിഭജിക്കുന്ന ബിൽ ചർച്ച ചെയ്യുേമ്പാഴും മുൻമുഖ്യമന്ത്രി കൂടിയായ മുതിർന്ന ലോക്സഭാംഗത്തിന് അതിൽ പെങ്കടുക്കാൻ അനുവദിക്കാതെ വീട്ടുതടങ്കലിലാക്കിയതിനെ പ്രതിപക്ഷ നേതാക്കൾ പലരും ചോദ്യം ചെയ്തിരുന്നു. പല അംഗങ്ങളും വിഷയമുന്നയിച്ചപ്പോൾ അമിത് ഷാ നിഷേധിച്ചു.
തുടർന്നാണ് ഫാറൂഖ് അബ്ദുല്ലെയ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അേദ്ദഹത്തിന് ലോക്സഭയിൽ വരാൻ പ്രശ്നമില്ലെന്നും അമിത് ഷാ പറഞ്ഞത്. ആരും പിടിച്ചുവെച്ചിട്ടില്ലെന്നും തോക്കുചൂണ്ടി സഭയിൽ കൂട്ടിക്കൊണ്ടുവരാൻ കഴിയില്ലല്ലോെയന്നും അമിത് ഷാ പറഞ്ഞു. ഫാറൂഖ് അബ്ദുല്ല തെൻറ വീട്ടിൽ മാധ്യമങ്ങളെ കണ്ടതോടെ ആഭ്യന്തര മന്ത്രി പ്രതിരോധത്തിലായി.
#WATCH: National Conference leader & J&K Former CM Farooq Abdullah: Home Ministry is lying in the Parliament that I'm not house-arrested, that I am staying inside my house at my own will. #Article370 pic.twitter.com/OXzHjEmTnx
— ANI (@ANI) August 6, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.