ന്യുഡൽഹി: ജമ്മു-കശ്മീരിെൻറ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു. 370ാം വകുപ്പ് പുനഃസ്ഥാപിച്ച് സുപ്രീംകോടതി നീതി നടപ്പാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു- കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ ശേഷമുള്ള തെൻറ ആദ്യ അഭിമുഖത്തിലാണ് ഫാറൂഖ് അബ്ദുല്ല ഇക്കാര്യം പറഞ്ഞത്.
ജനാധിപത്യപരമായ എല്ലാ മാർഗങ്ങളുമുപയോഗിച്ച് ഈ മാറ്റങ്ങൾക്കെതിരെ തെൻറ പാർട്ടി പോരാടും. ഇന്ത്യൻ യൂനിയനിൽ ലയിക്കുേമ്പാൾ ജമ്മു-കശ്മീർ ജനത അർപ്പിച്ച വിശ്വാസത്തെ വഞ്ചിക്കുന്നതാണ് ഈ മാറ്റങ്ങൾ. ബലപ്രയോഗത്തിലൂടെ ഞങ്ങൾക്കുമേൽ നടപ്പാക്കിയ മാറ്റങ്ങൾ അംഗീകരിക്കില്ല. തോക്ക് ഉൾപ്പെടെ ജനാധിപത്യപരമല്ലാത്ത മാർഗങ്ങൾ തങ്ങൾ ഉപയോഗിച്ചിട്ടില്ല. മുഖ്യധാര ജനാധിപത്യ പാർട്ടി എന്ന നിലയിൽ ജനാധിപത്യ മാർഗങ്ങളാണ് തങ്ങളുടേതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
370ാം വകുപ്പ് റദ്ദാക്കിയാൽ ജമ്മുവും കശ്മീരും അഭിവൃദ്ധിപ്പെടുമെന്നും തീവ്രവാദം ഇല്ലാതാവുമെന്നുമാണ് അവർ പറഞ്ഞത്. എന്നാൽ, തീവ്രവാദം വർധിച്ചു. വികസനമുണ്ടായതുമില്ല. ഫലത്തിൽ തങ്ങൾക്കുണ്ടായിരുന്നത് നഷ്ടമായി -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.