കുടുംബ തർക്കം: പിതാവ് ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകി; അഞ്ചുവയസുകാരന് ദാരുണാന്ത്യം

മുംബൈ: കുടുംബത്തർക്കത്തെ തുടർന്ന് അച്ഛൻ അഞ്ചുവയസുകാരനെ എലിവിഷം ​കൊടുത്ത് കൊന്നു. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം.

കുടുംബ തർക്കത്തെ തുടർന്ന് പിതാവ് മൂന്ന് മക്കൾക്ക് ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നു.

വിഷം കലർന്ന ​ഐസ്ക്രീം കഴിച്ച അഞ്ചുവയസുകാരൻ അലിഷാൻ മുഹമ്മദലി മരിച്ചു. ഏഴു വയസുകാരി അലീന, രണ്ടു വയസുള്ള അർമാൻ എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.

കുട്ടികളുടെ മാതാവ് നാസിയയുടെ പരാതി പ്രകാരം മാങ്കുർഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Father Adds Rat Poison to Ice Cream; A tragic end for the five-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.