കീഴ്​ജാതിക്കാ​രനെ പ്രണയിച്ച മകളെ പിതാവ്​ കൊന്നു

അമരാവതി: ആ​ന്ധ്രാപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ആന്ധ്രയിലെ പ്രകാശത്ത്​ താഴ്​ന്ന ജാതിക്കാരനെ പ്രണയിച്ച മക ളെ പിതാവ്​ ശ്വാസംമുട്ടിച്ച്​ കൊന്നു. കോളജ്​ വിദ്യാർഥിയായ ​ൈവെഷ്​ണവി(20) ആണ്​ കൊല്ലപ്പെട്ടത്​. തിങ്കളാഴ്​ചയാണ്​ പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. സംഭവത്തിൽ പിതാവ്​ വെങ്ക റെഡ്​ഢിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

സഹപാഠിയായ കീഴ്​ജാതിയിൽ നിന്നുള്ള യുവാവുമായി വൈഷ്​ണവി പ്രണയത്തിലായിരുന്നു. ഇതെ ചൊല്ലി പിതാവും വൈഷ്​ണവിയുമായി തർക്കമുണ്ടായി. കാമുകനെ കാണരുതെന്ന്​ പിതാവ്​ വിലക്കിയിരുന്നെങ്കിലും വൈഷ്​ണവി യുവാവിനെ സന്ദർശിച്ചിരുന്നു. ഇവർ ഒളിച്ചോടി വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നത്​ അറിഞ്ഞ വെങ്ക റെഡ്​ഢി മകളെ ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു.

ദുരൂഹമരണത്തിന്​ കേസെടുത്തതായി പൊലീസ്​ സൂപ്രണ്ട്​ ശ്രീനിവാസ റാവു അറിയിച്ചു. ​ഫോറൻസിക്​ റിപ്പോർട്ട്​ പുറത്തുവന്നാൽ മാത്രമേ കൊലപാതകമാണോയെന്ന്​ വ്യക്തമാകൂയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Father Allegedly Kills Daughter Over Relationship With Man Of Lower Caste-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.