പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് അറസ്റ്റില്‍

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റിലായി. 17കാരിയാണ് പീഡനത്തിനിരയായതെന്ന് വഡോദര പൊലീസ് പറഞ്ഞു.

മാതാവിന്റെ മരണ ശേഷം 2021 മുതല്‍ നിരവധി തവണ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ബന്ധുവായ സ്ത്രീ പെണ്‍കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് 18 ആഴ്ച ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ക്രൂരസംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:    
News Summary - father rapes minor daughter and arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.