ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിൻെറ ദുരൂഹ മരണം പാർലമെൻറിൽ ഉന്നയിച്ചു. കൊല്ലം എ ം.പി എൻ.കെ. പ്രേമചന്ദ്രനും തൂത്തുക്കുടി എം.പി കനിമൊഴിമൊഴിയുമാണ് ശൂന്യ വേളയിൽ വിഷയം പാർലമെൻറിൽ ഉന്നയി ച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും പിന്നീട് പ്രേമചന്ദ്രൻ സബ്മിഷൻ ആയി ഉന്നയിക്കുകയായിരുന ്നു. തുടർന്ന് സംസാരിച്ച കനിമൊഴിയും പ്രേമചന്ദ്രനെ പിന്തുണച്ച് ഫാത്തിമ വിഷയത്തിൽ പ്രതികളെ പിടികൂടാൻ കേന്ദ് ര സർക്കാറിൻെറ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ അക്കാദമിക വർഷം ഒരു അധ്യാപകനും നാല് വിദ്യാർഥികളും മ ദ്രാസ് െഎ.ഐ.ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്നും മതപരമായ വിവേചനവും അധിക്ഷേപവും ഉൾപ്പടെ നേരിടേണ്ടി വന്നതാണ് ഫാത്തിമയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണമുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഐ.ഐ.ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച് മദ്രാസ് ഐ.ഐ.ടി അധികാരികൾ ഫാത്തിമ ലത്തീഫിൻെറ പിതാവിനെതിരെ പരാതി നൽകിയെന്ന് മാധ്യമങ്ങളിൽ വാർത്തയുണ്ട്. ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണം നടത്തണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
‘‘ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ചെന്നൈ ഐ.ഐ.ടിയിൽ ഇത്തരം സംഭവങ്ങളുടെ പരമ്പരയാണ് നടക്കുന്നത്. അതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണം. െഎ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും വിദ്യാർഥികൾ അധിക്ഷേപിക്കപ്പെടുകയും ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ഇൗ വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്തണം. രാജ്യത്ത് ഇനിയൊരു ഫാത്തിമ ലത്തീഫ് ഉണ്ടാവരുത്.’’എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐ.െഎ.ടികളിൽ കഴിഞ്ഞ 10 വർഷത്തിനിടെ 52 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് തുടർന്ന് സംസാരിച്ച തൂത്തുക്കുടി എം.പി കനിമൊഴി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട് 72 നടുത്ത് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ലജ്ജാകരമാണെന്നും കനിമൊഴി പറഞ്ഞു.
ഒരുപാട് പ്രതീക്ഷകളുമായി ഐ.ഐ.ടിയിലേക്ക് പോയ ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു. മകളുടെ മുറിയിലേക്ക് കടക്കുന്നതിന് മുന്നേ തന്നെ മുറിയാകെ വൃത്തിയാക്കിയിരുന്നുവെന്നും തൂങ്ങിയ കയർ പോലും അഴിച്ചിരുന്നുവെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. ഒരു അധ്യാപകൻെറ പേര് ഉൾപ്പടെ തൻെറ ഫോണിൽ കുറിപ്പ് എഴുതി വച്ചിട്ടും അവർക്കെതിരെ എഫ്.െഎ.ആർ ഇടുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ആരെയാണിവർ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും അധ്യാപകനെ എന്തുകൊണ്ട് ചോദ്യം ചെയ്യാൻ േപാലും വിളിപ്പിക്കുന്നില്ലെന്നും കനിമൊഴി ചോദിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാതി-മത വിവേചനങ്ങൾക്കുള്ള ഇടമായി മാറരുതെന്നും കനിമൊഴി കൂട്ടിച്ചേർത്തു.
അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ നടപടിയെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.