ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചതിന് അഞ്ച് എൻ.ജി.ഒകളുടെ രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.
സി.എൻ.ഐ സിനോഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവിസ്, വൊളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇൻഡോ-ഗ്ലോബൽ സോഷ്യൽ സർവിസ് സൊസൈറ്റി, ചർച്ചസ് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ എന്നിവയുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.
വിദേശ സംഭാവനകൾ സ്വീകരിക്കാനോ നിലവിൽ ലഭിച്ച തുക വിനിയോഗിക്കാനോ ഇനി ഈ സംഘടനകൾക്കാവില്ല. സംഘടനകളുടെ പരിധിയിൽപെടാത്ത കാര്യങ്ങൾക്ക് പണം വിനിയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 10 വർഷത്തിനിടെ 20,693 എൻ.ജി.ഒകളുടെ ലൈസൻസാണ് കേന്ദ്രം റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.