മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി എൻ.സി.പി. (പവാർ വിഭാഗം) നേതാവ് ശരദ് പവാർ. കഴിഞ്ഞ ദിവസം രാജ്യത്തെ എല്ലാ അഴിമതിക്കാരുടെയും കമാൻഡർ എന്ന് ശരദ് പവാറിനെ അമിത് ഷാ വിശേഷിപ്പിച്ചിരുന്നു. അതിനു മറുപടിയായിട്ടാണ് നിങ്ങളെ ഗുജറാത്തിൽ നിന്ന് സുപ്രീംകോടതി പുറത്താക്കിയതല്ലേയെന്ന് ശരദ്പവാർ ചോദിച്ചത്.
‘ആഭ്യന്തര മന്ത്രി അമിത് ഷാ എന്നെ ആക്രമിക്കുകയും ചില കാര്യങ്ങൾ പറയുകയും ചെയ്തു. രാജ്യത്തെ എല്ലാ അഴിമതിക്കാരുടെയും കമാൻഡർ എന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. ആഭ്യന്തരമന്ത്രി ഗുജറാത്തിലെ നിയമം ദുരുപയോഗം ചെയ്ത ആളാണ്.
അതിനാൽ സുപ്രീം കോടതി അദ്ദേഹത്തെ ഗുജറാത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അങ്ങനെയൊരാൾ ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രിയായത് നിർഭാഗ്യകരമാണെന്നും പവാർ പറഞ്ഞു. ഗുജറാത്തിൽ നിന്ന് കോടതി ഉത്തരവിലൂടെ പുറത്താക്കപ്പെട്ടയാളാണ് ഇന്ന് ആഭ്യന്തര മന്ത്രി. അതിനാൽ, നമ്മൾ എവിടേക്കാണ് പോകുന്നതെന്ന് ചിന്തിക്കണം. അവർ രാജ്യത്തെ തെറ്റായ പാതയിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് 100 ശതമാനംഉറപ്പുണ്ടെന്നും പവാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.