ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ഭീതിയിൽ വീണ്ടും പലായനം. ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും മറ്റും വൻതിരക്കാണ് അനുഭവപ്പെടുത്തത്. മടങ്ങുന്നതിൽ മറ്റു സംസ്ഥാനക്കാരും നേപ്പാൾ സ്വദേശികളും ഉൾപ്പെടും.
കേരളത്തിൽ തൊഴിലെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്. ഞായറാഴ്ച വൈകിട്ട് കേരള, തമിഴ്നാട് സ്വദേശികളായ നിരവധിപേരാണ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയത്. രാജ്യത്ത് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുെമന്ന് തോന്നിയതിനാലാണ് കേരളത്തിൽനിന്ന് സ്വന്തം നാടായ തമിഴ്നാട്ടിേലക്ക് മടങ്ങിയതെന്ന് 24കാരനായ ബാദൽ ദാസ് പറഞ്ഞു. ദാസിനൊപ്പം പത്തോളംേപരും തമിഴ്നാട്ടിലെത്തിയിരുന്നു.
കഴിഞ്ഞവർഷത്തെ േലാക്ഡൗൺ ഇപ്പോഴും ഭീതിയുണർത്തുന്നുണ്ടെന്നായിരുന്നു മറ്റൊരു തൊഴിലാളിയായ സുൽഫിക്കറിന്‍റെ വാക്കുകൾ. ലോക്ഡൗൺ കാര്യമായി ബാധിക്കുക കുടിയേറ്റ തൊഴിലാളികളെയായിരിക്കും. പലയിടങ്ങളിലായി കുടുങ്ങിപോകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കാര്യം തങ്ങൾ അറിഞ്ഞതായും അതിനാലാണ് നാട്ടിലേക്ക് തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പടർന്നുപിടിച്ചതോടെ തമിഴ്നാട് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ഞായറാഴ്ചകളിൽ േലക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.