ന്യൂഡൽഹി: രാജ്ഘട്ടിൽ കോൺഗ്രസ് നിരാഹാരസമരം തുടങ്ങുന്നതിന് മുമ്പ് നേതാക്കൾ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദലിതുകൾക്ക് നേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന ‘സമുദായിക സൗഹാർദ നിരാഹാരസമരത്തിനു’ മുമ്പാണ് പാർട്ടി ഡൽഹി അധ്യക്ഷൻ അജയ് മാക്കൻ ഉൾപ്പെെടയുള്ള നേതാക്കൾ
ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചത്.
ബി.ജെ.പി നേതാവ് ഹരീഷ് ഖുറാനയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ‘‘കോൺഗ്രസ് നേതാക്കൾ ജനങ്ങളെ നിരാഹരസമരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് റസ്റ്റോറൻറിലിരുന്ന് ബട്ടൂരയും കടലക്കറിയും കഴിക്കുകയാണ്’’^ എന്നായിരുന്നു ഖുറാനയുടെ ട്വീറ്റ്. ‘ഫീസ്റ്റ് ബിഫോർ ഫാസ്റ്റ്’ എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്ന അതേ വസ്ത്രത്തോടെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം ഇവർ വേദിയിലിരിക്കുന്ന ചിത്രങ്ങളും ഖുറാന പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ കോൺഗ്രസ് ആരോപണം നിഷേധിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തിനല്ല പാർട്ടി ആഹ്വാനം ചെയ്തത്. 10.30 മുതൽ 4.30 വരെയാണ് സമരം. എട്ടുമണിയോടെയാണ് തങ്ങൾ ചാന്ദ്നി ചൗകിലെ ചായ്ന റാം സ്വീറ്റ്സ് എന്ന റസ്റ്റോറൻറിൽ നിന്നും ഭക്ഷണം കഴിച്ചതെന്നും കോൺഗ്രസ് നേതാവ് അരവിന്ദർ ലവ്ലി പ്രതികരിച്ചു. ബി.ജെ.പിയുെട ശ്രദ്ധ രാജ്യം എങ്ങനെ ഭരിക്കുന്നുവെന്നതിലല്ല, ആരെല്ലാം എന്തെല്ലാം കഴിക്കുന്നുവെന്നതിലാണെന്നും ലഖ്ലി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.