ന്യൂഡൽഹി: ഫ്രെബുവരി മുതൽ ഡൽഹിയിലെ െകാണാട്ട് പ്ലേസിൽ കാറുകൾക്ക് നിരോധനം. ചരിത്ര പ്രസിദ്ധമായ മാർക്കറ്റിലെ മധ്യഭാഗത്തും ഉൾവശങ്ങളിലും പ്രവേശനം ഇനി കാൽനടയാത്രക്കാർക്ക് മാത്രമാക്കാനാണ് കേന്ദ്ര സർക്കാറിെൻറ ആലോചന. ഫെബ്രുവരി മാസം മുതൽ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. പ്രദേശത്തെ തിരക്ക് കുറക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.
കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പദ്ധതിക്ക് അംഗീകാരം നൽകി. കൊണാട്ട് പ്ലേസിലേക്ക് വരുന്ന കാറുകൾ ശിവാജി സ്റ്റേഡിയം, ബാബ ഖരക് സിങ് മാർഗ്, പാലിക ബസാർ എന്നിവിടങ്ങളിൽ പാർക്ക് ചെയ്തതിന് ശേഷം ഷട്ടിൽ സർവീസ് ഉപയോഗപ്പെടുത്തി െകാണാട്ട് പ്ലേസിലെത്തണം.
കാറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷം കോണാട്ട് പ്ലേസിലെ ട്രാഫിക് സംബന്ധിച്ച് വിലയിരുത്തൽ നടത്തുെമന്നും അധികൃതർ അറിയിച്ചു. െകാണാട്ട് പ്ലേസിലെത്തുന്ന ആളുകളുടെയും കച്ചവടക്കാരുടെയും അഭിപ്രായം കൂടി പരിഗണിച്ചാവും പദ്ധതി നീട്ടാനുള്ള തീരുമാനം സർക്കാർ എടുക്കുക. െകാണാട്ട് പ്ലേസിനെ തിരക്ക് കുറവും അപകടരഹിതവും കുറ്റകൃതങ്ങളില്ലാത്ത മേഖലയാക്കാനും വെങ്കയ്യ നായിഡുവിെൻറ നിർദേശമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എകദേശം 3,172 കാറുകൾ ശിവാജി സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യാവുന്നതാണ്. എന്നാൽ മറ്റ് രണ്ടിടങ്ങളും കൂടി ആകെ 1088 കാറുകൾക്ക് മാത്രമേ പാർക്ക് ചെയ്യുവാൻ സാധിക്കുകയുള്ളു. പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് െകാണാട്ട് പ്ലേസിലേക്ക് പോകാൻ ബാറ്ററി ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളും വാടകക്ക് ലഭിക്കുന്ന സൈക്കിളുകളും ലഭ്യമാക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.