ലഖ്നോ: ലൈംഗിക ബന്ധത്തിന് സമ്മതം ചോദിക്കുന്ന അധ്യാപകന്‍റെ ദ്യശ്യങ്ങൾ പകർത്തി വിദ്യാർഥിനി . പൂർവാഞ്ചൽ സർവകലാശാലയിലെ അധ്യാപകന്‍റെ ദ്യശ്യങ്ങളാണ് പെൺകുട്ടി പങ്കുവെച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.
അധ്യാപകന്റെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും വിദ്യാർഥിനി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇക്കാര്യം ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. പെൺകുട്ടി നേരിട്ട് പരാതി നൽകിയിട്ടിലെങ്കിലും ദ്യശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ട്വീറ്റ് ചെയ്തു.
എന്നാൽ, സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.