മുംബൈ: വനിതാ ടിക്കറ്റ് ചെക്കിങ് സ്റ്റാഫിന് അഭിനന്ദനവുമായി റെയിൽവേ മന്ത്രാലയം. യാത്രക്കാരിൽനിന്ന് ഒരു കോടി രൂപ പിഴ ഈടാക്കിയ ആദ്യ വനിതാ സി.ടി.ഐയെയാണ് റെയിൽവേ അഭിന്ദിച്ച് ട്വീറ്റ് ചെയ്തത്. ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ റോസലിൻ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽനിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്.
യാത്രക്കാരിൽനിന്ന് പിഴ ഈടാക്കുന്ന ചിത്രങ്ങളോടെയായിരുന്നു ട്വീറ്റ്. ജോലിയോടുള്ള ആത്മാർഥതയാണ് റോസലിൻ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിങ് സ്റ്റാഫായി ഇവർ മാറിയെന്നുമാണ് അടിക്കുറിപ്പ്. ട്വീറ്റ് വൈറലായതോടെ ജീവനക്കാരിക്ക് വിവിധ കോണുകളിൽനിന്ന് അഭിനന്ദനങ്ങൾ എത്തി.
വെല്ലുവിളികളെ നേരിടാൻ കഴിയുന്ന അർപ്പണബോധവുമുള്ള സ്ത്രീകളെ ഇനിയും രാജ്യത്തിന് ആവശ്യമുണ്ട്, അഭിനന്ദനങ്ങൾ റോസലിൻ, ഇനിയും ജോലി തുടരുക... എന്നിങ്ങനെ നിരവധി പേർ കമന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.