ന്യൂഡൽഹി: പഴയ നോട്ടുകൾ മാറാൻ ആവശ്യത്തിനു സമയമുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഈ നടപടികള്‍ അടുത്ത ഏതാനും ദിവസം ചെറുകിട കച്ചവടങ്ങളെ ബാധിക്കുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ സുരക്ഷിതമാക്കാനാണ് ഈ നടപടി. തീരുമാനമെടുക്കാനുള്ള ഇച്ഛാശക്തി തിരികെ കൊണ്ടുവരിക എന്നതായിരുന്നു ബി.ജെ.പി. സര്‍ക്കാര്‍ ആദ്യകാലത്ത് നേരിട്ട പ്രധാന വെല്ലുവിളി. വെളിപ്പെടുത്താത്ത വലിയ തുക കൈയില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടിവരും. എന്നാൽ ചെറിയ തുക കൈവശമുള്ളവർ ഭയക്കേണ്ടതില്ല. കൂടുതൽ പണം നിക്ഷേപിക്കുന്നവർ നിയമം അനുസരിച്ചുള്ള നികുതി നൽകണമെന്നും ധനമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന എക്കണോമിക്ക് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
#WATCH ALL denominations of currency notes will be reintroduced with new design and features says Economic Affairs Secretary pic.twitter.com/Gf5A0etrVv
— ANI (@ANI_news) November 10, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.