ന്യൂഡൽഹി: ഇന്ത്യ ചൈനക്കെതിരെ രണ്ട് യുദ്ധം നയിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതിര്‍ത്തിയിലും ചൈനയില്‍ നിന്ന് വന്ന കോവിഡ് വൈറസിനുമെതിരെയാണ് യുദ്ധമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. രണ്ട് യുദ്ധങ്ങളിലും പട്ടാളക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊപ്പം രാജ്യം മുഴുവന്‍ ഒരുമിച്ചുനിൽക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'നാം ചൈനക്കെതിരെ രണ്ട് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഒന്ന് അതിർത്തിയിലും ഒന്ന് ചൈനയിൽ നിന്ന് വന്ന വൈറസിനെതിരെയും. അതിർത്തിയിലെ യുദ്ധത്തിൽ ഞങ്ങളുടെ ധീരരായ 20 സൈനികർ പിന്നോട്ട് പോയില്ല. അതുകൊണ്ട് ഞങ്ങൾ പിന്നോട്ട് പോയാൽ രണ്ട് യുദ്ധങ്ങളിലും ജയിക്കാൻ കഴിയില്ല. രാജ്യം മുഴുവനും പട്ടാളക്കാർക്കും ഡോക്ടർമാർക്കുമൊപ്പം അണിനിരക്കണം. ഇവിടെ പാർട്ടി വിഭാഗീയതകൾ ഇല്ല. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഡല്‍ഹിയില്‍ കോവിഡ് 19 കേസുകള്‍ പടരുകയാണ്. കോവിഡ് ബാധിതരുടെ ചികിത്സക്കും പരിശോധനക്കും പുതിയ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുകയാണ് ഡൽഹി സർക്കാർ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഒരു ഫോൺ വിളിയിൽ ഓക്സിജൻ സംവിധാനം ലഭ്യമാക്കും. കൂടാതെ പരിശോധനകളുടെ എണ്ണം മൂന്നു മടങ്ങായി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി കെജ്രിവാൾ അറിയിച്ചു. ഡൽഹിയിൽ 59,746 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 25000 ത്തോളം പേരാണ് നിലവിൽ ചികിത്സയിലുളളത്. 33,000 പേർ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.