ചെന്നൈ: രാഷ്ട്രീയത്തിലെ ശത്രുതയും ആശയപരമായ ഭിന്നതകളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അപ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം. കേരളത്തിൽ തമ്മിൽതല്ലുന്ന സി.പി.എമ്മും കോൺഗ്രസും മുസ്ലിംലീഗും അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് കടന്നാൽ ഇവർ ഒരുമിച്ച് കൈകോർത്ത് പ്രചാരണരംഗത്ത് നീങ്ങുന്നത് കാണാം.
പ്രചാരണ വാഹനങ്ങളിലും പ്രകടനങ്ങളിലും നോട്ടീസുകളിലും പോസ്റ്ററുകളിലും പാർട്ടി പതാകകളും ചിഹ്നങ്ങളും ഒന്നിച്ചുകാണാനാവും. കോൺഗ്രസിെൻറ ത്രിവർണ പതാകയും സി.പി.എം- സി.പി.െഎ കക്ഷികളുടെ ചെെങ്കാടികളും മുസ്ലിംലീഗിെൻറ പച്ചക്കൊടിയും തമിഴകത്തിൽ ഒന്നിച്ചു പറക്കുന്നത് കാണാനാവും. നേതാക്കളുടെ വാഹനങ്ങളിലും ഇൗ കൊടികൾ പിടിപ്പിച്ചിട്ടുണ്ട്. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിൽ കോൺഗ്രസ്, സി.പി.എം, സി.പി.െഎ, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളാണ് അണിനിരക്കുന്നത്.
കോൺഗ്രസിന് 25 സീറ്റും സി.പി.എം, സി.പി.െഎ കക്ഷികൾക്ക് ആറ് സീറ്റ് വീതവും മുസ്ലിംലീഗിന് മൂന്ന് സീറ്റുമാണ് നൽകിയിരിക്കുന്നത്. കേരളത്തിലെ ഇടതു പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ബി.ജെ.പി, കോൺഗ്രസ്, മുസ്ലിംലീഗ് കക്ഷികളുമായ രാഷ്ട്രീയ സൗഹൃദം ആലോചിക്കാൻപോലും കഴിയില്ല. മുസ്ലീംലീഗിനെ സി.പി.എം വർഗീയകക്ഷിയായാണ് ഇപ്പോഴും കാണുന്നത്.
എന്നാൽ, തമിഴ്നാട്ടിലെ ഇടതുപാർട്ടികൾക്ക് ഇതൊന്നും പ്രശ്നമല്ല. ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇതിെൻറ ഭാഗമായാണ് കോൺഗ്രസ്, മുസ്ലിംലീഗ് കക്ഷികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതെന്ന് തമിഴ്നാട്ടിലെ ഇടതു നേതാക്കൾ പറയുന്നു. കേരളത്തിൽ 'കോലീബി' സഖ്യമാരോപിക്കുന്ന സി.പി.എമ്മിന് തമിഴ്നാട്ടിലെ 'കോലീസി' സഖ്യത്തെക്കുറിച്ചും വിശദീകരിക്കേണ്ടി വരുമെന്നാണ് നിരീക്ഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.