എം.ജി.ആറിന് വൃക്ക നല്‍കിയ സഹോദരപുത്രിയും ബന്ധുക്കളും ബി.ജെ.പിയില്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി.ആറിന് വൃക്ക നല്‍കിയ സഹോദര പുത്രി എം.ജി.സി. ലീലാവതി ഉള്‍പ്പെടെ ബന്ധുക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. എം.ജി.ആറിന്‍െറ മൂത്ത സഹോദരന്‍ ചക്രപാണിയുടെ ആറാമത്തെ മകളാണ് ലീലാവതി. ഇവരുടെ സഹോദരന്‍ എം.സി. രാജേന്ദ്രന്‍, മകന്‍ എം.സി.ആര്‍. പ്രവീണ്‍ എന്നിവര്‍ കഴിഞ്ഞ വ്യാഴാഴ്ച കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചാണ് പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചത്.

ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ ആശുപത്രിയില്‍ 1984 ഡിസംബര്‍ 19ന് നടന്ന ശസ്ത്രക്രിയയിലാണ് ലീലാവതിയുടെ വൃക്ക എം.ജി.ആറിന് വെച്ചുപിടിപ്പിച്ചത്. മറ്റൊരു വൃക്ക ദാതാവായി എം.സി. രാജേന്ദ്രനും അന്ന് അമേരിക്കയില്‍ എത്തിയെങ്കിലും ആവശ്യം വന്നില്ല.

നല്ല ഭരണം കാഴ്ചവെക്കുന്നതുകൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് ലീലാവതി പറഞ്ഞു. എം.ജി.ആറിന്‍െറ ചിത്രം രാഷ്ട്രീയ മൈലേജിന് മാത്രമാണ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്‍െറ ആശയം, കാഴ്ചപ്പാട് തുടങ്ങിയവ ആരും പിന്‍പറ്റുന്നില്ല. എം.ജി.ആറിനെ പോലെ ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ശക്തനായ ഏക നേതാവ് നരേന്ദ്ര മോദി മാത്രമാണെന്നും അവര്‍ പറഞ്ഞു. അണ്ണാ ഡി.എംകെ ക്യാപ്റ്റനില്ലാത്ത കപ്പലായെന്നും പാര്‍ട്ടിക്കാര്‍ എം.ജി.ആറിനെ മറന്നെന്നും സഹോദര പുത്രന്‍ പ്രവീണ്‍ പറഞ്ഞു.

എം.ജി.ആര്‍  പാര്‍ട്ടി സ്ഥാനങ്ങളില്‍ ബന്ധുക്കളെ കൊണ്ടുവന്നിരുന്നില്ല. പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത ജയലളിതയും എം.ജി.ആറിന്‍െറ ബന്ധുക്കളെ അകറ്റിനിര്‍ത്തിയിരുന്നു.

 

Tags:    
News Summary - film star and former cm tamilnadu cm mgr relative join bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.