ന്യൂഡൽഹി: അസമിലെ അന്തിമ പൗരത്വ പട്ടിക നാളെ പ്രസിദ്ധീകരിക്കാനിരിക്കെ 41 ലക്ഷം പേർ ആശങ്കയിൽ. ശനിയാഴ്ച രാവിലെ 10 മ ണിക്ക് ഓൺലൈനായാവും പട്ടിക പ്രസിദ്ധീകരിക്കുക. ഏകദേശം ഒരു വർഷത്തെ പ്രവർത്തനങ്ങൾക്കൊടുവിലാണ് അന്തിമ പൗരത്വ പട്ടികക്ക് രൂപം നൽകിയത്. അസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുമെന്നത് നരേന്ദ്രമോദിയുടെ പ്രഖ്യാപിത ലക് ഷ്യങ്ങളിലൊന്നായിരുന്നു.
പട്ടികയിൽ നിന്ന് പുറത്തായവരെ ഉടൻ വിദേശികളായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയിൽ നിന്ന് പുറത്തായവർക്ക് വിദേശികൾക്കായുള്ള ട്രിബ്യുണിൽ അപ്പീൽ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി 1000 ട്രിബ്യൂണലുകൾ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
1951ലാണ് അസമിൽ ആദ്യമായി പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. 1971ൽ ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷം അസമിലേക്ക് കുടിയേറിയവരെ കണ്ടെത്തുന്നതിനായി പട്ടിക പുനഃപ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. 20,000 അർധ സൈനികരെ അസമിൽ അധികമായി വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.