2000 രൂപ നോട്ട്​ പിൻവലിക്കില്ലെന്ന്​ അരുൺ ജെയ്​റ്റ്​ലി

ന്യൂഡൽഹി: 2000 രൂപ നോട്ട്​ പിൻവലിക്കാൻ നിർദേശമില്ലെന്ന്​ ധനകാര്യമ​ന്ത്രി അരുൺ ജെയ്​റ്റ്​ലി. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നാണ്​ 2000 രൂപ നോട്ട്​ ഇറക്കിയത്​. 2016 ഡിസംബർ 10 വരെയുള്ള കണക്കനസരിച്ച്​ 12.44 ലക്ഷം​ കോടിയുടെ അസാധുനോട്ടുകൾ റിസർവ്​ ബാങ്കി​​െൻറ കറൻസി ചെസ്​റ്റുകളിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും ജെയ്​റ്റ്​ലി ലോക്​സഭയെ അറിയിച്ചു.

മാർച്ച്​ മൂന്നുവരെ നിലവിലെ കറൻസികളുടെ മൂല്യം 12 ലക്ഷം​ കോടിയാണ്​. ജനുവരി 27ലെ കണക്കനുസരിച്ച്​ ഇത്​ 9.92 ലക്ഷം​ കോടിയായിരുന്നു.
നോട്ട്​ അസാധുവാക്കൽ ആഭ്യന്തര വളർച്ചാ നിരക്കിലടക്കം അനുകൂല മാറ്റമുണ്ടാക്കിയിട്ടുണ്ട്​. ബാങ്കുകളി​െല നിക്ഷേപം വർധിച്ചു. ഇതേതുടർന്ന്​ പലിശനിരക്ക്​ കുറക്കാനായി. നോട്ട്​ അസാധുവാക്കിയതിനെ തുടർന്ന്​ കൊണ്ടുവന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായും അദ്ദേഹം വ്യക്തമാക്കി.

 

Tags:    
News Summary - finance minister arun jaitley says 2000 rupees note not banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.