ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ആത്മഹത്യ ചെയ്തവരുടെ ആശ്രിതർക്കും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അര ലക്ഷം ധനസഹായം നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ധനസഹായം നൽകാനുള്ള തീരുമാനത്തിലും പരാതി പരിഹരിക്കാൻ സമിതി രൂപവത്കരിച്ചതിലും ജസ്റ്റിസുമാരായ എം.ആര്. ഷായും എ.എസ്. ബൊപ്പണ്ണയും തൃപ്തി പ്രകടിപ്പിച്ചു.
കോവിഡ് ഇരകൾക്ക് നാലു ലക്ഷം ധനസഹായം ആവശ്യപ്പെട്ട ഹരജിയിൽ ഒക്ടോബർ നാലിന് വിധി പറയും. ഇതു സംബന്ധിച്ച് പുതുക്കിയ മാർഗനിർദേശം സത്യവാങ്മൂലമായി സെപ്റ്റംബർ ആദ്യവാരം സുപ്രീംകോടതിക്ക് നൽകിയിരുന്നു.
കോവിഡാനന്തരമുള്ള ആത്മഹത്യ, കൊലപാതകം, വിഷബാധ, അപകടമരണം തുടങ്ങിയവ കോവിഡ് മരണമായി കണക്കാക്കില്ലെന്ന് അതിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് കോവിഡ് ബാധിച്ച് ആത്മഹത്യ ചെയ്തവരേയും ധനസഹായത്തിന് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. തുടർന്നാണ് പുതിയ സത്യവാങ്മൂലം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.