മുംബൈ: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന ക്വിസ് ഷോ 'കോൻ ബനേഗ ക്രോർപതി'യുടെ 12ാം സീസൺ വിവാദത്തിൽ. മനുസ്മൃതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ആക്ടിവിസ്റ്റ് ബെസ്വാദ വിൽസണോടും നടൻ അനൂപ് സോനിയോടും ചോദിച്ച ചോദ്യമാണ് വിവാദത്തിലായത്.
1927 ഡിസംബർ 25 ന് ഡോ.ബി.ആർ അംബ്‌ദേക്കറും അനുയായികളും ചേർന്ന് അഗ്നിക്കിരയാക്കിയ വേദപുസ്തകം ഏതാണെന്ന ചോദ്യമാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. 6,40,000 രൂപയുടെചോദ്യത്തിന് വിഷ്ണു പുരാണ, ഭഗവത്ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയാണ് ഓപ്ഷനായി ഉണ്ടായിരുന്നത്.
മത്സരാർഥികൾ ഉത്തരം നൽകിയ ശേഷം ജാതി വിവേചനവും തൊട്ടുകൂടായ്മയും ന്യായീകരിക്കുന്നുവെന്ന് കാണിച്ച് അംബേദ്കർ മനുസ്മൃതി കത്തിച്ച വിവരവും ബച്ചൻ പങ്കുവെച്ചിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ ബച്ചനും ഷോക്കുമെതിരെ ലഖ്നോവിൽ കേസ് രജിസ്റ്റർ ചെയ്തു. അമിതാഭ് ബച്ചേൻറത് ഇടത് അജണ്ടയാണെന്ന് സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്നു. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് ബച്ചനും പരിപാടിയുടെ അണിയറപ്രവർത്തകർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.