കാലിൽ അജ്ഞാത സന്ദേശവുമായി അതിർത്തി കടന്നെത്തി; പ്രാവിനെ കസ്റ്റഡിയിലെടുത്ത്​​ പൊലീസ്​

അജ്ഞാത സന്ദേശവുമായി അതിർത്തി കടന്നെത്തിയ പ്രാവിനെതിരേ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​ത്​​ പഞ്ചാബ്​ പൊലീസ്​. ഇന്ത്യ പാകിസ്​ഥാൻ അന്താരാഷ്​ട്ര അതിർത്തിക്ക്​ സമീപമാണ്​ സംഭവം. ബോർഡർ ഔട്ട്​ പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളിന് സമീപം പറക്കുന്നതിനിടെയാണ് പ്രാവിനെ പിടികൂടിയത്. പ്രാവിന്‍റെ കാലിൽ ബന്ധിച്ച കടലാസ് കഷണം കണ്ടെടുത്തിട്ടുണ്ട്​.


കഴിഞ്ഞ 17ന് വൈകുന്നേരം പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് 500 മീറ്റർ അകലെയുള്ള ബോർഡർ പോസ്റ്റിൽ ഗാർഡ് ഡ്യൂട്ടിയിലായിരിക്കെ കോൺസ്റ്റബിൾ നീരജ് കുമാറാണ്​ പ്രാവിനെ കണ്ടെത്തിയത്​. പ്രാവിനെ പിടികൂടിയ കോൺസ്റ്റബിൾ ഉടൻ തന്നെ പോസ്റ്റ് കമാൻഡർ ഓംപാൽ സിങ്ങിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രാവിന്‍റെ കാലിൽ പശ കൊണ്ട് ഒട്ടിച്ച നിലയിൽ വെള്ള പേപ്പർ കണ്ടെത്തുകയായിരുന്നു. പേപ്പറിൽ ഒരു നമ്പർ എഴുതിയിരുന്നതായും സ​ുരക്ഷാ ഉദ്യോഗസ്​ഥർ പറഞ്ഞു. അമൃത്സറിലെ കഹൻഗാർ പൊലീസ് സ്റ്റേഷനിൽ പ്രാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


തലയിൽ കറുത്ത നിറമുള്ള വെളുത്ത പ്രാവെന്നാണ്​ എഫ്​.ഐ.ആറിൽ വിവരിച്ചിരിക്കുന്നത്​. കണ്ടെടുത്ത വസ്തുക്കളിൽ വെള്ളക്കടലാസും ഉൾ​പ്പെടുത്തിയിട്ടുണ്ട്. സമാനമായ സംഭവത്തിൽ ചാരവൃത്തിക്കായി പാകിസ്ഥാനിൽ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന മറ്റൊരു പ്രാവിനെ 2020 മെയിൽ ജമ്മു കശ്മീരിലെ കഠ്​വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പിടികൂടിയിരുന്നു. കോഡ്​ ഭാഷയിലുള്ള സന്ദേശങ്ങൾ കൈമാറാൻ പ്രാവുകളെ ഉപയോഗിക്കുന്നത്​ അതിർത്തിയിൽ പതിവാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.