ഔറംഗാബാദ്: ശ്രീരാമനെ നിന്ദിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടെന്നാരോപിച്ച് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി വിദ്യാർഥിയൂനിയൻ നേതാവ് ശർജീൽ ഉസ്മാനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകെൻറ പരാതിയുടെ അടിസ്ഥാനത്തിൽ ജൽന ജില്ല പൊലീസാണ് ശർജീലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
മതവികാരം വ്രണപ്പെടുത്തിയതിനെതിരെയും വിവരസാങ്കേതിക വകുപ്പുപ്രകാരവുമാണ് കേസ്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി കേസ് സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ്.
കഴിഞ്ഞ ജനുവരി 30ന് എൽഗർ പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ മതസ്പർധ വളർത്തുന്നരീതിയിൽ സംസാരിച്ചുവെന്നാരോപിച്ച് പുണെ പൊലീസും ശർജീലിനെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.