ന്യൂഡൽഹി: കർഷകസമരത്തെപ്പറ്റിയുള്ള സമൂഹ മാധ്യമ സന്ദേശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിക്കെതിരേ കർണാടകയും രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. തരൂരിന്‍റെ ട്വീറ്റുകൾ സംബന്ധിച്ച് ബംഗളൂരുവിലെ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് പരാതി നൽകിയത്. പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകനെ പൊലീസ് വെടിവെച്ചു കൊന്നുവെന്ന തരത്തില്‍ തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തുവെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനെതിരേ കേസെടുത്തിരുന്നു. മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ്, കാരവൻ എഡിറ്റർ വിനോദ്.കെ. ജോസ് എന്നിവരടക്കം എട്ടുപേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ജർസയിൽ നിന്നുള്ള മഹാബീർ സിങ്ങിന്‍റെ പരാതിയിലാണ് ഹരിയാനയിൽ കേസെടുത്തത്. രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന തെറ്റായ കാര്യങ്ങളാണ് ഇവർ ട്വീറ്റ് ചെയ്തതെന്നാണ് മഹാബീർ സിങ്ങിന്‍റെ വാദം. പരാതിയിൽ ഗുരുഗ്രാം പൊലീസ് ഉടൻതന്നെ കേസെടുക്കുകയായിരുന്നു. സഫർ ആഗ, വിനോദ് കെ ജോസ് തുടങ്ങിയ മാധ്യമപ്രവർത്തകർക്കെതിരെയും ഗുരുഗ്രാം സൈബർ സെൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
റിപ്പബ്ലിക് ദിനത്തിൽ പൊലീസും കർഷക സമരക്കാരും തമ്മിലുണ്ടായ സംഘർഷത്തിൻെറ വസ്തുതകൾ തെറ്റായി റിപ്പോർട്ട് ചെയ്തു, ഇരുകൂട്ടരും തമ്മിൽ അസഹിഷ്ണുത വളർത്താൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരായ പരാതിയിൽ ഉന്നയിക്കപ്പെട്ടത്. റിപ്പബ്ലിക് ദിനത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നുവെന്നും പൊലീസിൻെറയും സുരക്ഷ സേനകളുടെയും പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാൻ കുറ്റാരോപിതർ ശ്രമിച്ചുവെന്നും ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.