വ​നി​താ എ​സ്​.പിയോട്​ ലൈംഗികാതിക്രമം; മു​ൻ ഡി​.ജി​.പി​ക്കെ​തി​രെ മ​ദ്രാ​സ്​ ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്തു

ചെ​ന്നൈ: വ​നി​താ എസ്​.പിക്ക്​ നേരെ ലൈം​ഗീ​കാതിക്രമം നടത്തിയെന്ന പ​രാ​തി​യിൽ തമിഴ്​നാട്​ മുൻ ഡി.​ജി.പിക്കെതിരെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്തു. ത​മി​ഴ്‌​നാ​ട് മു​ൻ ഡി.​ജി​.പി രാ​ജേ​ഷ് ദാ​സി​നെ​തി​രെയാണ്​ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്ത​ത്. പരാതി നൽകാൻപോയ വനിത എസ്​.പിയെ തടയാൻ ശ്രമിച്ച ചെ​ങ്ക​ല്‍​പേ​ട്ട് എ​സ്​.പി ഡി. ക​ണ്ണ​നെ​തി​രെ​യും കേസെടുക്കാൻ ഉത്തരവിട്ടുണ്ട്​.

ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഐ.പി.സി സെക്ഷൻ 354 ഉൾ​പ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​. ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് രാ​ജേ​ഷ് ദാ​സി​നെ പ​ദ​വി​യി​ൽ നി​ന്നും മാ​റ്റി​യി​രു​ന്നു. തുടർന്ന്​ തമിഴ്​നാട്​ സർക്കാർ അഡീഷണൽ ചീഫ്​ സെക്രട്ടറി ജയ​ശ്രീ രഘുനന്ദന്‍റെ നേതൃത്വത്തിലുള്ള ആറംഗ അ​േന്വഷണ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

Tags:    
News Summary - FIR against Tamil Nadu DGP on woman officer's complaint of sexual harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.