റായ്പൂർ: കോവിഡ് 19ന് അലോപ്പതി ചികിത്സക്ക് ഉപേയാഗിക്കുന്ന മരുന്നുകളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയതിന് പതജ്ഞലി തലവൻ രാംദേവിനെതിരെ കേസ്. ഛത്തീസ്ഗഡ് പൊലീസാണ് രാംദേവിനെതിരെ കേസെടുത്തത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ഛത്തീസ്ഗഡ് യൂനിറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റായ്പൂർ സ്റ്റേഷനിലെ മുതിർന്ന പൊലീസ് സൂപ്രണ്ട് അജയ് യാദവ് പറഞ്ഞു.
ഒരു വർഷമായി രാംദേവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ കോവിഡ് അലോപ്പതി ചികിത്സയെക്കുറിച്ച് തെറ്റിദ്ധാരണകൾ പരത്തുന്നുവെന്നുമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ ആരോഗ്യപ്രവർത്തകർ, കേന്ദ്രസർക്കാർ, ഇന്ത്യൻ കൗൺസൽ ഓഫ് മെഡിക്കൽ റിസർച്ച്, മുൻനിര പോരാളികൾ തുടങ്ങിയവരെ വെല്ലുവിളിക്കുന്നതായും പരാതിയിൽ പറയുന്നു.
ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും സർക്കാറിന്‍റെ എല്ലാ വകുപ്പുകളും കോവിഡിനെതിരെ കഠിന പരിശ്രമം നടത്തുേമ്പാൾ അംഗീകൃത ചികിത്സ രീതികളെക്കുറിച്ച് രാംദേവ് തെറ്റിദ്ധാരണ പരത്തുന്നു. മോഡേൺ മെഡിസിനെക്കുറിച്ചും അലോപ്പതി ചികിത്സയെക്കുറിച്ചുമാണ് രാംദേവിന്റെ പരാമർശം. 90 ശതമാനം രോഗികളെയും ഈ ചികിത്സയിലൂടെ ഭേദമാക്കിയിരുന്നു. എന്നാൽ രാംദേവിന്റെ പരാമർശം രോഗികളെ അപകടകരമായ നിലയിലെത്തിക്കും. രാംദേവിന്റെ പരാമർശങ്ങൾ ഛത്തീസ്ഗഡ് പൊലീസ് പുറത്തിറക്കിയ വിജ്ഞാപനത്തിന്‍റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
കോവിഡ് 19ന്‍റെ വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്‍റെ മുൻകൂർ അനുമതിയില്ലാതെ കോവിഡ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാൻ പാടില്ലെന്ന് സർക്കാർ വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.