ശ്രീനഗർ: ജമ്മു-കശ്മീരിെല ഷോപിയാനിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കി സൈന്യം നടത്തിയ വെടിവെപ്പിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി മജിസ്ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് ഗനോപൊര ഗ്രാമത്തിൽ ആൾക്കൂട്ടത്തിനുനേരെ സൈന്യം വെടിയുതിർത്തത്. ഇതോടെ കശ്മീർ താഴ്വര വീണ്ടും പ്രക്ഷുബ്ധമായി. സൈന്യത്തിലെ ‘പത്ത് ഗർവാൾ’ യൂനിറ്റിലെ മേജർ ആദിത്യ ആണ് വെടിയുതിർത്തതെന്ന് എഫ്.െഎ.ആറിൽ പറയുന്നു. കൊലപാതകം, കൊലപാതക ശ്രമം, ജീവൻ അപകടത്തിലാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. പ്രതിഷേധക്കാർ കല്ല് എറിഞ്ഞതിനെ തുടർന്ന് സ്വയം പ്രതിരോധമെന്ന നിലയിൽ ആണ് വെടിവെച്ചതെന്നാണ് സൈന്യത്തിെൻറ വാദം. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് മേധാവി എസ്.പി. വെയ്ദ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.