ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം. രാവിലെ 11.54ഓടെ ആശുപത്രിയിലെ എൻഡോസ്കോപ്പി വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തീ പടർന്നതിനെ തുടർന്ന് എൻഡോസ്കോപ്പി വിഭാഗത്തിന് താഴെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ സ്ഥലത്ത് നിന്ന് മാറ്റി. ആശുപത്രി ജനാലകളിലൂടെ കറുത്ത പുക പുറത്തേക്ക് വരുന്നുണ്ട്.
അഗ്നിശമനസേനയുടെ ആറോളം യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാണെന്ന് എയിംസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.