ലഖ്നോ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. ഹൃദ്രോഗവിഭാഗത്തിൽ തീപടർന്നതോടെ രോഗികളെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചതായി െപാലീസ് അറിയിച്ചു.
കാൺപുർ ഗനേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. എൽ.പി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിൽ ഏകദേശം 146 രോഗികൾ ചികിത്സയിലുണ്ടായിരുന്നതായാണ് വിവരം.
രോഗികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കി. തീ പടർന്നപ്പോൾ തന്നെ 146 രോഗികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഒമ്പതുപേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് കമീഷനർ അസീം അരുൺ അറിയിച്ചു.
ആശുപത്രിയിലെ സ്റ്റോർ റൂമിലാണ് ആദ്യം തീപടർന്നത്. മറ്റു വിഭാഗങ്ങളിലേക്ക് തീ വ്യാപിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി.
സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ല ഭരണകൂടത്തോട് റിപ്പോർട്ട് തേടിയതായും രോഗികൾക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.