േഭാപാൽ: മധ്യപ്രദേശിൽ ബാൽഘട്ട് ജില്ലയിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 23 മരണം. 14 പേർക്ക് ഗുരുതരപരിക്കുള്ളതിനാൽ മരണസംഖ്യ ഉയരുമെന്നാണ് സൂചന. മരിച്ചവരിലും പരിക്കേറ്റവരിലും സ്ത്രീകളാണേറെയും. ഖാരി ഗ്രാമത്തിലെ വാർസി പടക്കക്കടയിൽ ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്.
40 തൊഴിലാളികൾ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നു. വൻതോതിൽ പടക്കം സൂക്ഷിച്ചിരുന്ന ഇവിടെ ഒരേസമയം നിരവധി സ്ഫോടനങ്ങളുണ്ടായി. ഫാക്ടറിയിലെ തൊഴിലാളി അശ്രദ്ധമായി ബീഡിക്കുറ്റി വലിച്ചെറിഞ്ഞതാണ് ദുരന്തകാരണമെന്ന് സംശയിക്കുന്നു. പടക്കം ശേഖരിച്ചിരുന്ന ഫാക്ടറിയും ഗോഡൗൺ ഹാളും പൂർണമായി തകർന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം ചിന്നിച്ചിതറി. വാരിഷ് അഹമ്മദ് എന്നയാളുടേതാണ് ഫാക്ടറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.