ദേശീയ പൗരത്വ പട്ടിക കോഓഡിനേറ്റർ പ്രതീക് ഹജേലക്കെതിരെ കേസ്

ഗുവാഹതി: ദേശീയ പൗരത്വ പട്ടികയുടെ (എൻ.ആർ.സി) അസമിലെ ചുമതലക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രതീക് ഹജേലക്കെതിരെ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പട്ടികയിൽ പൊരുത്തക്കേടുകളുള്ളതായി കാണിച്ച് നൽകിയ പരാതികളിലാണ് ഹജേലക്കെതിരെ എഫ്.ഐ.ആ ർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

തദ്ദേശീയ മുസ്ലിം വിദ്യാർഥി സംഘടനയായ ആൾ അസം ഗൊറിയ-മൊറിയ യുവ ഛാത്ര പരിഷത്തും (എ.എ.ജി.എം.വൈ.സി.പി) മറ്റൊരു അഭിഭാഷകനുമാണ് പ്രതീക് ഹജേലക്കെതിരെ ദിബ്രുഗയിലും ഗുവാഹതിയിലും എഫ്.ഐ.ആർ ഫയൽ ചെയ്തത്.

ചന്ദൻ മസൂംദർ എന്നയാളാണ് ദിബ്രുഗയിൽ പരാതി നൽകിയത്. ഇദ്ദേഹം അവസാന പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. താൻ ആവശ്യമായ രേഖകളെല്ലാം നൽകിയെന്നും എന്നാൽ ഉദ്യോഗസ്ഥരുടെ വീഴ്ചയും ക്രിമിനൽ ഗൂഢാലോചനയുമാണ് താൻ പുറത്താകാൻ കാരണമെന്നും ഇദ്ദേഹം ആരോപിക്കുന്നു.

പൗരത്വ പട്ടികയിൽ മന:പൂർവം ക്രമക്കേട് കാണിച്ചുവെന്ന് ആരോപിച്ചാണ് വിദ്യാർഥി സംഘടനയായ എ.എ.ജി.എം.വൈ.സി.പി കേസ് നൽകിയത്. തദ്ദേശീയരായ നിരവധി പേർ പട്ടികയിൽ ഉൾപ്പെടാതെയുണ്ട്. ഇത് പൗരത്വ പട്ടികയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ മന:പൂർവം ചെയ്തതാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

അതേസമയം, പ്രതീക് ഹജേല ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും ഹജേലയെ സുപ്രീംകോടതി വിലക്കിയിരുന്നു.

3,30,27,661 പേരാണ് പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷിച്ചിരുന്നത്. ഇതിൽ 3,11,21,004 പേരെയാണ് പൗരന്മാരായി അംഗീകരിച്ചത്. 19,06,657 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്.

Tags:    
News Summary - FIRs lodged against NRC coordinator Prateek Hajela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.