ന്യുഡൽഹി: യുക്രെയ്നിലെ വടക്കുകിഴക്കന്‍ നഗരമായ സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ആദ്യ ബാച്ച് ഡൽഹിയിലെത്തി. പോളണ്ടിലെ റസെസോവയിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെയാണ് ഇന്ത്യയിലെത്തിയത്. സുമിയിൽ നിന്നുള്ള 600 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാന്‍ മൂന്ന് എ.ഐ വിമാനങ്ങളാണ് കേന്ദ്ര സർക്കാർ പോളണ്ടിലേക്കയച്ചിട്ടുള്ളത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചത് മുതൽ സുമിയിൽ കനത്ത ഷെല്ലാക്രമണങ്ങളും വെടിവെപ്പുകളും നടന്നിരുന്നു. യുദ്ധം തുടങ്ങി രണ്ടാഴ്ചയോളം സുമിയിലെ ഇന്ത്യൻ വിദ്യാർഥികൾ ബോംബ് ഷെൽട്ടറുകളിലും ഹോസ്റ്റലുകളുടെ ബേസ്‌മെന്റുകളിലുമാണ് കഴിച്ചുകൂട്ടിയിരുന്നത്. സുമിയിൽ കുടുങ്ങിപ്പോയ ഇന്ത്യന്‍ വിദ്യാർഥികളെ നാട്ടിലെത്തിക്കാന്‍ എംബസിക്ക് മേൽ വലിയ സമർദ്ദങ്ങളുണ്ടായിരുന്നു. തുടർന്ന് "ഓപ്പറേഷൻ ഗംഗ" യുടെ ഭാഗമായി ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാന്‍ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലെത്തിയതിന്‍റെ സന്തോഷം പ്രകടിപ്പിക്കുകയും രക്ഷാദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.