മുംബൈ: മുംബൈ ധാരാവി ചേരി മേഖലയിൽ ആദ്യ കോവിഡ് മരണം. ഇവിടെ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച 56കാരനാണ് ബാധിച്ചത്. രോഗബ ാധയെ തുടർന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു.
മരിച്ചയാളുടെ കുടുംബാംഗങ്ങളായ 10 പേരെ സമ്പർക്കവിലക്കിൽ നിർത്തിയിട്ടുണ്ട്. രോഗബാധിതൻ താമസിച്ച കെട്ടിടം അടച്ചുപൂട്ടി. ഇവിടുത്തുകാർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അധികൃതർ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയാറാക്കുകയാണ്.
ധാരാവി ചേരി മേഖലയിൽ 613 ഹെക്ടർ സ്ഥലത്ത് 15 ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. ഇവിടെ കോവിഡ് വ്യാപനം ഗുരുതര സാഹചര്യമുണ്ടാക്കുമെന്നതിനാൽ അധികൃതർ കനത്ത ജാഗ്രതയിലാണ്.
മുംബൈ നഗരം രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത 320 കോവിഡ് കേസുകളിൽ പകുതിയും മുംൈബ നഗരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.