ഭോപ്പാൽ: മധ്യപ്രദേശിലെ ജയ്‌സിനഗറിലെ കവലയിൽ വണ്ടിയിൽ ചായ വിറ്റ കാലു റായ് (55). ദിവസേന ചായ ഉണ്ടാക്കുന്ന അതേ സ്ഥലത്തെ മരത്തിൽ തൂങ്ങിമരിച്ചു. ശനിയാഴ്ച രാത്രിയാണ് ഇയാളെ തൂങ്ങഇമരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്.
കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചുപൂട്ടിയ ചായക്കട തുടർന്ന് നടത്തിയിരുന്നത് തന്നെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് റായ് കുറിപ്പിൽ എഴുതി. നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ അയാൾ വീണ്ടും കട തുറന്നു, എന്നാൽ കച്ചവടം തുടങ്ങും മുമ്പേ, കയ്യേറ്റ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഇയാളുടെ കട ബുൾഡോസർ ഉപയോഗിച്ച് അടിച്ചു തകർത്തു.
വണ്ടിയിൽ ചായക്കട നടത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കടഭാരം കൂടിക്കൊണ്ടിരുന്നതിനാൽ ഇനി താങ്ങാൻ കഴിയില്ലെന്ന് റായി മരണക്കുറിപ്പിൽ എഴുതി. ‘‘ആരും കേൾക്കുന്നില്ല. ഞാൻ എന്തുചെയ്യണം? ഒരേയൊരു വഴിയേ ഉള്ളൂ. ആത്മഹത്യ’’ -അദ്ദേഹം എഴുതി. 55 കാരനായ റായിക്ക് ഒരു മകനും മൂന്ന് പെൺമക്കളുമാണ് ഉള്ളത്. മകൻ ചായക്കടയിൽ സഹായിക്കുന്നു. കോവിഡ്കാല നിയന്ത്രണങ്ങളാണ് ഇവരുടെ ജീവിതം താളംതെറ്റിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.