ചരിത്രംകുറിച്ച് ബിഹാറിൽ ജാതി സെൻസസിന് തുടക്കം

പട്ന: ബിഹാറിൽ ജാതി സെൻസസിനു തുടക്കം. ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് സമൂഹത്തി​ലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുമെന്ന് മുഖ്യമന്ത്രിയും ​ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ പറഞ്ഞു. ദുർബല വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യം ഉറപ്പുവരുത്തുന്നതിന് സെൻസസ് സഹായകമാകുമെന്നും ചരിത്രപരമായ നീക്കമായി ഇത് വിലയിരുത്തപ്പെടുമെന്നും ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളും ജാതി സെൻസസിന് അനുകൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെൻസസിനെ എതിർക്കുന്ന ബി.ജെ.പി പാവപ്പെട്ടവരുടെ താൽപര്യമല്ല സംരക്ഷിക്കുന്നതെന്ന് വ്യക്തമായെന്ന് നിതീഷ് കുമാർ പറഞ്ഞു.

കുറച്ചുനാളായി ബിഹാറിലെ മുഖ്യ രാഷ്ട്രീയവിഷയം ജാതി സെൻസസായിരുന്നു. ജെ.ഡി.യു അടക്കം ഭരണസഖ്യത്തിലുള്ള എല്ലാ പാർട്ടികളും ജാതി സെൻസസ് ഉടനടി നടത്തണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. കേന്ദ്ര സർക്കാർ എസ്.സി-എസ്.ടി വിഭാഗങ്ങൾ ഒഴികെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ സെൻസസ് നടത്താൻ വിസമ്മതിച്ച ചശ്ചാത്തലത്തിലാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗഢ്ബന്ധൻ സർക്കാർ സെൻസസ് നടത്താൻ തീരുമാനിച്ചത്.

രണ്ടു ഘട്ടങ്ങളായാണ് സെൻസസ് നടക്കുക. ജനുവരി 21ന് അവസാനിക്കുന്ന ആദ്യ ഘട്ടത്തിൽ എല്ല വീടുകളിലും എന്യൂമറേറ്റർമാർ എത്തും. മാർച്ചിൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ എല്ലാ മതങ്ങളിലും ജാതികളിലും ഉപജാതികളിലും പെടുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. ജനങ്ങളുടെ സാമ്പത്തികസ്ഥിതി സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുമെന്ന് പട്ന ജില്ല മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിങ് പറഞ്ഞു. സെൻസസ് നടപടികൾ മേയിൽ പൂർത്തീകരിക്കും. 500 കോടി രൂപയാണ് സർക്കാർ സെൻസസിനായി ചെലവഴിക്കുക. സംസ്ഥാന പൊതുഭരണവകുപ്പാണ് സെൻസസിന്റെ നോഡൽ ഏജൻസി.

Tags:    
News Summary - First phase of caste-based census begins in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.