വടക്ക്​ കിഴക്കൻ സംസ്​ഥാനങ്ങളിൽ 24 മണിക്കൂറിനിടെ അഞ്ച്​ ഭൂചലനം

ഗുവാഹത്തി: 24 മണിക്കൂറിനിടെ വടക്കുകിഴക്കൻ മേഖലയിൽ അഞ്ച്​ ഭൂചലനങ്ങളുണ്ടായതായി അധികൃതർ അറിയിച്ചു. ഇതിൽ അവസാനത്തേത്​ ശനിയാഴ്​ച പുലർച്ചെ 1.07ന്​ അസമിലാണ്​ ഉണ്ടായത്​. 4.2 ആണ്​ ​തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെൻറർ ഫോർ സീസ്മോളജി അധികൃതർ അറിയിച്ചു.

30 കിലോമീറ്റർ വ്യാപ്​തിയിൽ സോണിത്പൂർ ജില്ലയുടെ ആസ്ഥാനമായ തേസ്​പിരിനടുത്താണ്​ ഇതിൻെറ പ്രഭവകേന്ദ്രം. വെള്ളിയാഴ്​ച പുലർച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ കൂടി അസമിനെ നടുക്കിയിരുന്നു. സോണിത്​പുർ ജില്ല തന്നെയായിരുന്നു ഇതിലൊന്നിൻെറ പ്രഭവകേന്ദ്രം.

മണിപ്പൂരിലെ ചന്ദൽ ജില്ലയിൽ മൂന്ന്​ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ അഞ്ചാമത്തേത്​. അതേസമയം, ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

വടക്കുകിഴക്കൻ മേഖല ഉയർന്ന ഭൂകമ്പ മേഖലയിൽ ഉൾപ്പെട്ടതാണ്​. ഏപ്രിൽ 28ന് അസമിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.

Tags:    
News Summary - Five earthquakes in 24 hours in northeastern states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.