ബുക്സർ: ബീഹാറിലെ ബുക്സാർ സെൻറർജയിലിൽ നിന്ന്അഞ്ച് തടവ്പുള്ളികൾ ജയിൽ ചാടി. നാല് ജീവപര്യന്ത തടവുകാർ ഉൾപ്പടെയുള്ളവരാണ് ജയിൽ ചാടിയത് . വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ് തടവുകാർ ജയിൽ ചാടിയതെന്ന് ജില്ല മജിസ്ട്രേറ്റ് രാം കൂമാർ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഇരുമ്പ് പൈപ്പുകളും മുണ്ടും കണ്ടെടുത്തിട്ടുണ്ട്. ഇവയുപയോഗിച്ചാണ് ജയിൽ ചാടിയതെന്നാണ് സൂചന.
പ്രജിത് സിങ്, ഗിരാദരി റായ്, സോനു പാണ്ഡെ, ഉപേന്ദ്ര സിങ് എന്നീ ജീവപര്യന്തം തടവുകാരും 10 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട സോനു സിങുമാണ് ജയിൽ ചാടിയതെന്ന് പോലീസ് സൂപ്രണ്ട് ഉപേന്ദ്ര ശർമ്മ അറിയിച്ചു. സംഭവത്തെ കുറിച്ച് ജില്ല മജിസ്ട്രേറ്റ് അന്വേഷിക്കും. സുക്ഷ വീഴ്ച ഉണ്ടായതായും കനത്ത മഞ്ഞ് വീഴ്ച പ്രതികളെ രക്ഷപ്പെടുന്നതിന് സഹായിച്ചുവെന്നും പൊലീസ് എസ്.പി പറഞ്ഞു.
Bihar: 5 prisoners escaped from Central Jail in Buxar late last night pic.twitter.com/BhAZ6he9Pt
— ANI (@ANI_news) December 31, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.