മുംബൈയിൽ കനത്ത മഴ തുടരുന്നു

മും​ബൈ: ക​ന​ത്ത മ​ഴ ഞാ​യ​റാ​ഴ്ച​യും തു​ട​ർ​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും താ​ണെ, പാ​ൽ​ഗ​ ർ, റാ​യി​ഗ​ഢ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. താ​ണെ​യി​ലും വ​സാ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ വ്യോ​മ, നാ​വി​ക സേ​ന​ക​ളും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.

താ​ണെ ജി​ല്ല​യി​ലെ ജു​ഹു​ഗാ​വ്​ ഗ്രാ​മ​ത്തി​ൽ അ​ക​പ്പെ​ട്ട നാ​ൽ​പ​തോ​ളം പേ​രെ വ്യോ​മ​സേ​ന ര​ണ്ട് ഹെ​ലി​കോ​പ്​​ട​റു​ക​ളി​ലാ​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വ​സാ​യി​ലെ മോ​റി ഗ്രാ​മ​ത്തി​ൽ അ​ക​പ്പെ​ട്ട 40 പേ​രെ ബോ​ട്ടു​ക​ളി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ര​ക്ഷ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ൽ, മി​ത്തി ന​ദി​യി​ലെ ജ​ല​നി​ര​പ്പ് അ​പാ​യ സൂ​ചി​ക ക​ട​ന്ന​തോ​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ 400ഓ​ളം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

പ​ന​വേ​ലി​ന് അ​ടു​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​വു​ക​യും പാ​ള​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ കൊ​ങ്ക​ൺ വ​ഴി കേ​ര​ള​ത്തി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളെ​യും മ​ഴ ബാ​ധി​ച്ചു.
ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 11.40ന് ​കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട നേ​ത്രാ​വ​തി എ​ക്സ്പ്ര​സ്​ വൈ​കീ​ട്ടും പു​റ​പ്പെ​ട്ടി​ട്ടി​ല്ല. പു​ണെ​യി​ൽ​നി​ന്നു​ള​ള എ​റ​ണാ​കു​ളം സൂ​പ്പ​ർ ഫാ​സ്​​റ്റ്​ എ​ക്സ്പ്ര​സ്​ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട മം​ഗ​ള എ​ക്സ്പ്ര​സും നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം തു​ര​േ​ന്താ എ​ക്സ്പ്ര​സും വ​ഴി​തി​രി​ച്ചു​വി​ട്ടു.

കു​ർ​ള​യി​ൽ ട്രാ​ക്കു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ന​വി മും​ബൈ, താ​ണെ, ക​ല്യാ​ൺ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ മും​ബൈ​യി​ൽ​നി​ന്നു​ള്ള സ​ബ​ർ​ബ​ൻ ട്രെ​യി​ൻ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​ല​ച്ചു. മും​ബൈ​യി​ൽ ഇ​റ​ങ്ങേ​ണ്ട ര​ണ്ട് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.
ആ​റോ​ളം വി​മാ​ന​ങ്ങ​ൾ​ക്ക് സ​മ​യ​മെ​ടു​ത്താ​ണ് ലാ​ൻ​ഡി​ങ് സാ​ധ്യ​മാ​യ​ത്. എ​ന്നാ​ൽ, സ​ർ​വി​സു​ക​ൾ ഒ​ന്നും റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി തു​ട​ങ്ങി​യ മ​ഴ​യാ​ണ്​ ശ​ക്ത​മാ​യി തു​ട​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ വ​രെ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​വ​ച​നം.

അഞ്ച് ട്രെയിനുകൾ റദ്ദാക്കി; പലതും വ​ഴി​തി​രി​ച്ചു​വി​ടും
തി​രു​വ​ന​ന്ത​പു​രം: മും​ബെ​യി​ൽ ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ട്രെ​യി​ൻ റ​ദ്ദാ​ക്ക​ലും വ​ഴി തി​രി​ച്ചു​വി​ട​ലു​മ​ട​ക്കം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. അ​ഞ്ച് ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും ര​ണ്ട് ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. അ​ഞ്ച് ട്രെ​യി​നു​ക​ളാ​ണ് വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്.
തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടേ​ണ്ട നാ​ഗ​ർ​കോ​വി​ൽ- മും​ബൈ സി.​എ​സ്.​എം.​ടി എ​ക്സ്പ്ര​സ് (16340), തി​രു​വ​ന​ന്ത​പു​രം - ലോ​ക​മാ​ന്യ​തി​ല​ക് എ​ക്സ്പ്ര​സ് (16346), ക​ന്യാ​കു​മാ​രി - മും​ബൈ സി.​എ​സ്.​എം.​ടി എ​ക്സ്പ്ര​സ് (16382), കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് സൂ​പ്പ​ർ ഫാ​സ്​​റ്റ്​ (22114) എ​ന്നി​വ​യാ​ണ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച പു​റ​പ്പെ​ടേ​ണ്ട എ​റ​ണാ​കു​ളം- ലോ​ക​മാ​ന്യ​തി​ല​ക് തു​ര​ന്തോ എ​ക്സ്പ്ര​സും (12224) റ​ദ്ദാ​ക്കി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​റ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം - ലോ​ക​മാ​ന്യ​തി​ല​ക് എ​ക്സ്പ്ര​സ് ( 16346 ) ഷൊ​ർ​ണൂ​രി​ൽ യാ​ത്ര​യ​വ​സാ​നി​പ്പി​ക്കും. കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച യാ​ത്ര തു​ട​ങ്ങി​യ കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ് (12202) ക​ണ്ണൂ​രി​ലും സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കും.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.45ന് ​പു​റ​പ്പെ​ടു​ന്ന തി​രു​നെ​ൽ​വേ​ലി - ജാം​ന​ഗ​ർ എ​ക്സ്പ്ര​സ് (19577), 9.15ന് ​പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി- ച​ണ്ഡി​ഗ​ഢ്​​ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ (12217) എ​ന്നി​വ​യും ഞാ​യ​റാ​ഴ്ച പു​റ​പ്പെ​ട്ട കൊ​ച്ചു​വേ​ളി-​പോ​ർ​ബ​ന്ദ​ർ എ​ക്സ്പ്ര​സ് (19261), എ​റ​ണാ​കു​ളം- അ​ജ്മീ​ർ മ​രു​സാ​ഗ​ർ എ​ക്സ്പ്ര​സ് (12977) എ​ന്നി​വ​യും തൃ​ശൂ​ർ -പാ​ല​ക്കാ​ട് -സേ​ലം വ​ഴി തി​രി​ച്ചു​വി​ടും.
ഞാ​യ​റാ​ഴ്ച പു​റ​പ്പെ​ട്ട-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ മം​ഗ​ള എ​ക്സ്പ്ര​സ് (12617) കാ​സ​ർ​കോ​ട്​ വ​രെ പോ​യ ശേ​ഷം മ​ട​ങ്ങി ഷൊ​ർ​ണൂ​രി​ലെ​ത്തു​ക​യും പാ​ല​ക്കാ​ട് -സേ​ലം വ​ഴി യാ​ത്ര തു​ട​രു​ക​യും ചെ​യ്യും.

Tags:    
News Summary - Flights diverted, many stranded at railway stations-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.