യു.പിക്കും ബിഹാറിനും പിറകെ മധ്യപ്രദേശിലെ പുഴകളിലും ​ഒഴുകിനടന്ന്​ മൃതദേഹങ്ങൾ; കോവിഡ്​ മരണമെന്ന്​ ആശങ്ക

ലഖ്​നോ: ഉത്തർ പ്രദേശ്​, ബിഹാർ സംസ്​ഥാനങ്ങളിൽ വ്യാപകമായി പുഴയിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നത്​ രാജ്യാന്തര ശ്രദ്ധ നേടിയതിനു പിന്നാലെ ഞെട്ടിക്കുന്ന സമാന ദൃശ്യങ്ങൾ മധ്യപ്രദേശിലും. സംസ്​ഥാനത്ത്​ പന്ന ജില്ലയിലെ റുഞ്ച്​ നദിയിലാണ്​ ഒരു ഡസനിലേറെ മൃതദേഹങ്ങൾ കണ്ടെത്തിയത്​.

വ്യാപകമായി പുഴവെള്ളം ഉപയോഗിക്കുന്ന പ്രദേശത്ത്​ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്​ നാട്ടുകാരെ ആധിയിലാഴ്​ത്തിയിട്ടുണ്ട്​. നന്ദപുര ഗ്രാമത്തിൽ മാത്രം ആറു മൃതദേഹങ്ങളാണ്​ പുഴയിൽ ഒഴുകി നടക്കുന്നത്​. ഇവിടെ കുളിക്കാനും കുടിക്കാനുമുൾപെടെ ജനം ഉപയോഗിക്കുന്നത്​ ഈ പുഴയിലെ വെള്ളമാണ്​. ഗ്രാമപഞ്ചായത്ത്​ അധികൃതരെ അറിയിച്ചിട്ടും നടപടി​കളൊന്നുമില്ലായിരുന്നുവെന്ന്​ ഗ്രാമവാസികൾ പറഞ്ഞു.

അതേ സമയം, ചില മൃതദേഹങ്ങൾ ആചാരങ്ങളുടെ ഭാഗമായി പുഴയിലൊഴുക്കിയതാണെന്ന്​ പന്ന ജില്ലാ കളക്​ടർ സഞ്​ജയ്​ മിശ്ര അറിയിച്ചു. ഇവ കണ്ടെടുത്ത്​ സംസ്​കരിച്ചിട്ടുണ്ട്​.

ഉത്തർ പ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കുന്നത്​ നാട്ടുകാരെ ആശങ്കയിലാക്കുന്നത്​ തുടരുകയാണ്​. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നൂറിലേറെ മൃതദേഹങ്ങളാണ്​ ഇരു സംസ്​ഥാനങ്ങളിലൂടെയും ഒഴുകുന്ന ഗംഗയിൽ കണ്ടെത്തിയത്​. ബിഹാറി​െറ ബക്​സറിൽ 71ഉം ഉത്തർ പ്രദേശിലെ ​ഗഹ്​മറിൽ 50​േലറെയും മൃതദേഹങ്ങൾ കണ്ടെത്തി. പലരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. ​നാട്ടുകാർ ഏറെ ഭയക്കുന്ന കോവിഡ്​ മരണമാണെന്നും സ്​ഥിരീകരിക്കാനായിട്ടില്ല. ബക്​സറിലെത്തിയ മൃതദേഹങ്ങൾ ഉത്തർ പ്രദേശിലെ ഗാസിപൂരിൽനിന്നുള്ളതാണെന്ന്​ നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.

സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. 

Tags:    
News Summary - floating corpses in Madhya Pradesh river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.